ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആധുനിക ഗദ്യസാഹിത്യം കൃത്തുക്കൾ അവയെ മിക്കവാറും വർജ്ജിച്ചിരുന്നതായിക്കാണാം.സംഭവങ്ങൾ കഴിയുന്നത്ര ചുരുക്കി,പാത്ര സഭാവത്തിലുടെ ചില നൂതനാശയങ്ങൾ ഉന്നയിക്കുകയാണ്.എന്നാൽ നമ്മുടെ നാടകവേദിയില് ചോരകൊണ്ടുള്ള ഒരു കളിയാണ്.വധവും ആത്മഹത്യയുമില്ലാത്ത നാടകമേ കാണ്മാനില്ല.

      രക്തച്ചൊരിച്ചിൽ പോലെത്തന്നെ സർവ്വസാമാന്യമായി പ്രയോഗിക്കപ്പെടുന്ന മറ്റൊരു സംഗതി,ആത്മഹത്യയ്ക്കോ അകാലമരണത്തിനോ പ്രാരംഭമായ ഒരുവക പേപാച്ചിലുകളാണ്.'കാൽവരിയിലെ കൽപാദ'ത്തിൽ കാണുന്ന യൂദാസിന്റെ ദുർഭരണം പല നാടകകൃത്തുക്കളേയും  പ്രലോഭിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നു.യൂദാസിന്റെ ദുർമ്മരണത്തിന്റെ മാതൃക മാർലോ എഴുതിയ  Dr.fastus എന്ന നാടകത്തിലെ അന്തിമ ഘട്ടമാണ്.Dr.fastusഎന്ന കൃതിയെ വിഭ്രജനകമായ ഒരു നാടകാഭാസമെന്നല്ലാതെ അനുകരണീയമായ ഒരു മാതൃകയായി യാതൊരു ആംഗലനിരുപണം വിലമതിച്ചിട്ടില്ല.എന്നാൽ നമ്മുടെ നാടകാകൃത്തുക്കൾ പ്രതിനായകന്റെയോ മറ്റേതെങ്കിലും ദുഷ്ട കഥാപാത്രത്തിന്റെയോ മരണവിചേഷ്ടിതം ഒന്നാം തരം പൊടിക്കൈയായി കരുതിയിട്ടുണ്ട്. 'തീ!', '   പുക !' ,' തുക്കുമരം!',  ' ചോര!'  എന്നിങ്ങനെ ആക്രോശവും ചാടിവീഴലും വീഴ്ചയുമെല്ലാം കൂടി ഒരു രംഗം സൃഷ്ടിച്ച പ്രേക്ഷകന്മാരെ വിഭ്രമിപ്പിച്ചാൽ,നാടകത്തിന്റെ വിജയത്തിനും ദീപസ്തംഭന്യായ പ്രകാരമുള്ള ആദായസിദ്ധിക്കും മറ്റും യാതൊന്നും വേണ്ട.

നൂതനരീതിയിലുള്ള നാടകങ്ങളിൽ ചില സങ്കേതങ്ങൾ നമ്മുടെ നാടകകൃത്തുക്കളും ധരിച്ച് വെച്ചിട്ടുണ്ട്.ആത്മഗതം മുതലായ പൂർവ്വസങ്കേതങ്ങൾപാടേ ഉപേക്ഷിക്കുകയും,ദാരിദ്ര്യത്തെപ്പറ്റി ഒരു അനുകമ്പാപ്രകടനം നടത്തുകയും,തൊഴിലിന്റെ മാഹാത്മ്യം പ്രശംസിക്കുകയും, കലടേ മുതലായ സംബോദനകളും"അഹോ പ്രപഞ്ചത്തിന്റെഗതി"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/205&oldid=169059" എന്ന താളിൽനിന്ന് ശേഖരിച്ചത്