ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആധുനികഗദ്യസാത്യം

കൾ ചെറുതായിപ്പോകുന്നതു്. ഏതായാലും ചെറുകഥകളുടെ നല്ലകാലമാണു് ഇതു്. ഒന്നാന്തരം ചെറുകഥകൾ ഇടയ്ക്കിടയ്ക്കു് ആനുകാലികപത്രങ്ങളിലായും പുസ്തകരൂപത്തിലായും പുറത്തുവരുന്നുണ്ടു്. ഏ. ബാലകൃഷ്ണപിള്ള അവർകഷുടേയും മറ്രും ഉത്സാഹത്തിന്റെ ഫലമായി മോപ്പസാങ്, ചെക്കോവു് തുടങ്ങിയ വിശ്വസാഹിത്യകാരന്മാരുടെ കൃതികൾ നമ്മുടെ ചെറുകഥാകൃത്തുക്കൾക്കു പരിചിതമായിത്തീർന്നതോടെ, കഥാനിർമ്മാണത്തിലും ഭാവനാസമ്പന്നതയിലും, മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഗുണോൽക്കർഷം നമ്മുടെ ചെറുകഥകൾക്കു കൈവന്നിട്ടുണ്ട്. മറ്റൊരു സാഹിത്യശാഖയും ഇടക്കാലത്തു ഇതൃമേൽ സംപുഷ്ടമായതായി എനിക്കറിവില്ല. ഇതിൽ കമ്പോസിറ്റർമാർക്കുമാത്രമേ ആവലാതിയുള്ളൂ. ഇന്നത്തെ ഒരോ ചെറുകഥയിലും ചേർക്കേണ്ട ഉദ്ധരണി മുതലായ ചിഹ്നങ്ങൾക്കു മിക്ക അച്ചുകൂടങ്ങളിലും അച്ചുകൾ തികയാതെയാണു് വന്നിരിക്കുന്നതു് . പാത്രങ്ങളുടെ സംഭാഷണം ധാരാളം പ്രയോഗിക്കുന്നതായിരിക്കണം കാരണം. സംഭാഷണം പ്രയോഗിക്കുന്നതിൽ പലരും സ്തുത്യർഹമായ തമ്നയത്വം പ്രദർശിപ്പിക്കുന്നുണ്ടു്. എന്നാൽ തമ്നയത്വത്തിനുവേണ്ടി ചിലപ്പോൾ ദേശ്യശബ്ദങ്ങൾ കണക്കിലേറെ പ്രയോഗിക്കുന്നുന്നുണ്ടോ എന്നൊരു ശങ്ക. തെക്കരുടെ സംഭാഷണം വടക്കർക്കും വടക്കരുടെ സംഭാഷണം തെക്കർക്കും തീരെ മനസ്സിലാകാത്ത രീതിയിൽ തുടരെ പ്രയോഗിക്കുന്നത് ഉചിതമാണന്നു തോന്നുന്നില്ല. ഡിക്കൻസ്,ഹാർഡി,മാർക്കു് ടെയിൻ മുതലായവർ ചെയ്തിട്ടുള്ളതുപോലെ ദേശ്യശൈലിയുടെ ധ്വനിയുണ്ടാകുവാൻ മാത്രം ഇടയ്ക്കിടയ്ക്കു് പ്രയോഗിക്കുന്നതാണു് നല്ലതു്. ചില വർഗ്ഗളിലുള്ള ആളുകൾക്കു് അവരുടെ സംഭാഷണശൈലി അതേപടി പകർത്തിക്കാണിക്കുന്നതിൽ പരിഭവമുള്ളതായിട്ടും എനിക്കറിയാം. നമ്മുടെ വഴിപിഴച്ച ജാതിബോധമാണു് അതിന്റെ കാരണം. ഒരുകൂട്ടർ സംസാരിക്കുന്നഭാഷ ഉത്തമമെന്നും മറ്റൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/207&oldid=169061" എന്ന താളിൽനിന്ന് ശേഖരിച്ചത്