ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൨ ആധുനികഗദ്യസാഹിത്യം സകർത്താവും Dream Children എന്നതുപോലെയുള്ള ഒരു ഉപന്യാസവും എന്നാണു് നമ്മുടെ ഭാഷയിലുണ്ടാവുക !

   മേൽ പ്രസ്താവിച്ച സാഹിത്യവിഭാഗങ്ങളെല്ലാം  സൃഷ്ടിപരമായ  മനോവ്യാപാരത്തിന്റെ ഫലങ്ങളാണു്  . ഗദ്യത്തിനു്  സൃഷ്ടി  വിമർശനം  ഇങ്ങനെ രണ്ടു ധർമ്മങ്ങളുണ്ടു് .  വിമർശനപ്രധാനമായ  കൃതികളിൽ   സാഹിത്യനിരൂപണം , കലാനിരൂപണം , ദേശചരിത്രം , ജീവചരിത്രം , സാഹിത്യഗുണമുള്ള ശാസ്ത്രീയപ്രബന്ധങ്ങൾ ,  സഞ്ചാരകഥകൾ , ആത്മകഥാകഥനം , ലോകവ്യവഹാരചർച്ച , ഇങ്ങനെ  പലതും ഉൾപ്പെടുന്നു.  ഇവയോരോന്നിനെക്കുറിച്ചും  എന്തെങ്കിലും  പറയാമെന്നുവെച്ചാൽ  , അവസരം  പറ്റിയതാണെങ്കിലും  ശ്രോതാക്കളുടെ  ക്ഷമയ്ക്കും  ഒരതിരുണ്ടല്ലോ . സാഹിത്യനിരൂപണത്തെക്കുറിച്ചു  മാത്രം  രണ്ടുവാക്കു  പറഞ്ഞു  പ്രകൃതം  സമാപിക്കാം. 
   ജന്തുക്കൾക്കെല്ലാം  ബഹിർല്ലോകഗ്രഹണത്തിനു  പര്യാപ്തമായ  ഇന്ദ്രീയങ്ങളുണ്ടെങ്കിലും  മനുഷ്യനു  മാത്രമേ  അന്തർമ്മുഖമായ   ബുദ്ധിവ്യാപാരംകൊണ്ടു  തന്നെപ്പറ്റിത്തന്നെ  ഓരോന്നു  മനസ്സിലാക്കാൻ  കഴിവുള്ളു. ഈ  സാമർത്ഥ്യവിശേഷം  മനുഷ്യന്റെ  വിശിഷ്ടസൃഷ്ടിയായ  സാഹിത്യത്തിലും  പ്രയോഗിക്കപ്പെടുന്നതിന്റെ  ഫലമാണു്  സാഹിത്യനിരൂപണം.  ഒരു  ശ്ലോകം  ഉദ്ധരിച്ചു   ' ഹ'!  എത്ര  ലളിതകോമളമായിരിക്കുന്നു !  എത്ര  പുളകോൽഗമകാരിയായ  വചഃ:പ്രസരം ! എന്നൊക്കെ  അത്ഭുതപ്പെടുകയോ മറ്റൊരു  ശ്ലോകം  ഉദ്ധരിച്ച്  അതിലെ  യതിഭംഗം  ചൂണ്ടിക്കാണിക്കുകയോ  ചെയ്താൽ  അതുപര്യാപ്തമായ സാഹിത്യനിരൂപണമാകയില്ല .  ശ്ലോകം  ചൊല്ലി  വിഗ്രഹിച്ച്  അർത്ഥംപറഞ്ഞു് , വൃത്തവും  വൃത്തലക്ഷണവും  നിശ്ചയിച്ച് , അലങ്കാരം  ഏതുവകുപ്പിലാണു്  പെടുത്തേണ്ടതെന്നു  പ്രദിപാതിച്ചുകൊണ്ടുള്ള  രീതിയിലാണു്  ഉയർന്നക്ലാസുകളിൽപ്പോലും  ഇന്നു  സാഹിത്യനിരൂപണം  ചെയ്യാൻ  കോളേജ്  വിദ്യാർത്ഥികളെ  പഠിപ്പിച്ചുവരുന്നതു് . പാവപ്പെട്ട അധ്യാപകന്മാർ  എന്തു  പിഴച്ചു ?  ചോദ്യക്കടലാസ്സിലും  ഈ




-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/209&oldid=169063" എന്ന താളിൽനിന്ന് ശേഖരിച്ചത്