ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുരോഗമനഗദ്യസാഹ്യം ണ്ടു് അനങ്ങാതിരിക്കുക-ഇതാക്ഷേപാർഹമാണു് ; ഞങ്ങളതിനെ ആക്ഷേപിക്കുകയും ചെയ്യും .നാം പിന്നോക്കം തിരിഞ്ഞുനോക്കുന്നണ്ടെങ്കിൽ, അതു് ഇതുവരെ നാമെങ്ങനെ ,എത്രത്തോളം ദൂരം,എത്രത്തോളംവേഗത്തിൽ, ഏതെല്ലാം കഴിവുകളുപയോഗിച്ചു് മുന്നോട്ടു പോന്നുവെന്നു് അളന്നുനോക്കാനാവണം ;ഇതുവരെ ,ഇത്രയും ദൂരം ,നമ്മെ ആനയിച്ച അതേ കഴിവുകളെത്തന്നെ ഇതിലും കൂടുതൽ വിപുലമായ തോതിൽ ഉപയോഗിച്ചു് ഇതുവരേത്തെക്കാൾ കൂടുതൽ വിപുലമായതോതിൽ ഉപയോഗിച്ചു് ഇതുവരേത്തെക്കാൾ കൂടുതൽ വേഗത്തിൽ ഇനിയും പുരോഗമിക്കേണ്ടതെങ്ങനെയെന്നു തീരുമാനിക്കാനാവണം .ഈ പുരോഗമനോത്സാഹമില്ലാതെ സാഹിത്യം ഇനി വളരുന്നതല്ല. ഈ ഉത്സാഹവും മനോഭാവവുമുള്ള ഗദ്യസാഹിത്യമാണു പുരോഗമനഗദ്യസാഹിത്യം .

     ഗദ്യസാഹിത്യത്തെ പൊതുവിൽ ഞാൻ രണ്ടായി തരം തിരിക്കുന്നു: കലാസാഹിത്യം, ജ്ഞാനസാഹിത്യം . പത്തൊമ്പതാംനൂറ്റാണ്ടിലെ സുപ്രസിദ്ധ-ഇഗ്ലിഷുകാരനായ ഡിക്വിൻസി ചെയ്തിട്ടുള്ള തരംതിരിവാണിതു്.( literature ofpower& literature of knowledge) സാധാരണമായി നാം സാഹിത്യമെന്നു പറയുമ്പോൾ, കവിത, നോവൽ, ചെറുകഥ, നാടകം മുതലായവയെ മാത്രമേ-അതിലുൾക്കൊള്ളിക്കാറുള്ളു; അതുമാത്രമേ പൊതുവിൽ സാഹിത്യകാരന്മാരും സാഹിത്യപ്രേമികളും ആപദം കൊണ്ടുദ്ദേശിക്കാറുള്ളു. പക്ഷെ അതുപോരാ; നാട്ടുകാർക്കു പഠിപ്പും വിജ്ഞാനവും നൽകുന്ന ശാസ്ത്രീയവും മറ്റുമായ പുസ്തകങ്ങളെക്കൂടി -മറ്റു ഭാഷയിൽ പറയണമെങ്കിൽ, ജ്ഞാനസാഹിത്യത്തെക്കൂടി-സാഹിത്യത്തിൽ ഉൾപ്പെടുത്തണം. കാരണം, നാടിന്റെ സാംസ്കാരികവളർച്ചയ്ക്കിതാവിശ്യമാണു്. സാഹിത്യപരിഷത്തു് ഈ വീക്ഷണകോണമംഗീകരിക്കണമെന്നു ഞാനഭിപ്രായപ്പെടുന്നു.(1)

(1)പരിഷത്തു് എപ്പോഴേ അഗീകരിച്ചിരിക്കുന്നു! ശാസ്രീയവും മാറുമായ ഗ്രന്ഥങ്ങൾ സാഹിത്യത്തിൽ പെടുന്നില്ലെന്നുള്ള ഒരു തോന്നൽ ഒരു കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/214&oldid=169068" എന്ന താളിൽനിന്ന് ശേഖരിച്ചത്