ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮ ആധുനികഗദ്യസാഹിത്യം

      ഗദ്യസാഹിത്യത്തിന്റെ കലാപരമായ നാനാവശങ്ങളെ ശ്രീ എം.പി പോൾ സമഗ്രമായി പ്രതിപാദിച്ചുകഴിഞ്ഞു ; അതുതന്നെ ആവർത്തിക്കുവാൻ ഞാനുദ്ദേശിക്കുന്നില്ല; അതല്ല എന്റെ പരിപാടി. എന്നാൽ, ശ്രീ എം. പി. പോൾ പറഞ്ഞ ഒരു പരമാർത്ഥത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ വീണ്ടും ക്ഷണിക്കുന്നു. നമ്മുടെ പഴയ മലയാളഗദ്യസാഹിത്യത്തിലുണ്ടായിരുന്ന "വിലാസിനി"മാരേയും "മൃണാളിനി"മാരേയും  "പവിഴക്കൊടി"മാരേയും എപ്പോൾ എങ്ങും കാണ്മാനില്ല:അവരെല്ലാം എങ്ങോ പോയ് മറഞ്ഞു, നോവലുകൾ ഇപ്പോൾ പുറത്തു വരുന്നതേയില്ല; ആരും നോവലെഴുതുന്നതേയില്ല. നേരേമറിച്ചു ചെറുകഥകൾ സുഭിക്ഷമായി വരുന്നുണ്ടുതാനും ഒന്നാംതരം ചെറുകഥകൾ, വാസനാവൈഭവവും കലാഭംഗിയുമുള്ള ചെറുകഥകൾ .ഞാൻ പേരുകൾ പറയുന്നില്ല; പക്ഷെ, കഥയെഴുത്തിന്റെ കല അറിയാവുന്ന മേത്തരം എഴുത്തുകാർ നമ്മുടെയിടയിലുണ്ട്.  ആധുനികമലയാള ഭാഷയിൽ ഏതെങ്കിലും രണ്ടു സാഹിത്യവിഭാഗങ്ങൾ വളർച്ച പ്രാപിച്ചിട്ടുണ്ടെങ്കിൽ, അവയിലൊന്നു ചെറുകഥയാണു്; മറ്റേതു ഖണ്ഡകാവ്യമാണു്. പക്ഷെ, ഇതുപോരാ എന്നു ഞാൻ അഭിപ്രായപ്പെടുന്നു. ചെറുകഥകൾ,നമുക്കു തീർച്ചയായും വേണം; പക്ഷെ അതുകൊണ്ടു മാത്രമായില്ല . നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യജീവിതം, ജനങ്ങളുടെ സാമൂഹ്യ ജീവിതം, നാനാജാതിമതസ്ഥായ ജനങ്ങളുടെസാമൂഹ്യ ജീവിതം, അനുഭവങ്ങലളക്കൊണ്ടു സമൃദ്ധവും, കഷ്ടപ്പാടുകൾ നിറഞ്ഞു കൂടുതൽ കൂടുതൽ  നിബിഡവുമായിത്തീർന്നിരിക്കുന്ന ഒരവസരത്തിൽ, ഒരു കാലഘട്ടത്തിൽ, ചെറുകഥകളല്ല,എന്തുകൊണ്ടു് ഒന്നാംതരം നോവലുകൾതന്നെ നമ്മുടെ സാഹിത്യത്തിൽ പൊട്ടിപ്പുറപ്പെടുന്നില്ല? ഇന്നു ചെറുകഥക

ലത്തും പരിഷത്തിനു് ഉണ്ടായിട്ടില്ല. "സാഹിത്യസാഹ്യം" പീഠികയിൽ ഏ. ആർ. തിരുമേനി നല്കിയിരിക്കുന്ന സിദ്ധാന്തങ്ങൾ തന്നെയാണു പരിഷത്തിനുമുള്ളതു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/215&oldid=169069" എന്ന താളിൽനിന്ന് ശേഖരിച്ചത്