ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആധുനിക ഗദ്യസാഹിത്യം യി ചില ലഘുലേഖകൾ എഴുതിയാൽ മതിയെന്നല്ല ഞാൻ പറയുന്നതു്. ആധുനികശാസ്ത്രീയഗ്രന്ഥങ്ങൾ അന്യഭാഷകളിൽനിന്നു വിവർത്തനം ചെയ്യണം; പുതിയ വൈജ്ഞാനിക പുസ്തകങ്ങൾ മലയാളത്തിൽത്തന്നെ പുറത്തിറങ്ങണം; ഇത്തരം പുസ്തകങ്ങളുടെ നിർമ്മാണത്തേയും നിർമ്മാതാക്കളേയും സാഹിത്യപരിഷത്തു പ്രോത്സാഹിപ്പിക്കണം; ഇത്തരം പുസ്തകങ്ങൾ നാട്ടുകാർക്കിടയിലെത്താൻ വായനശാലകൾവഴിയായും മറ്റും സംഘടനയുണ്ടാക്കണം; ഇങ്ങനെ നാട്ടിൽ അങ്ങോളമിങ്ങോളം ഉജ്ജ്വലമായ ഒരു നവീകരണസംസ്ക്കാരം - ഒരു സ്വതന്ത്രസംസ്ക്കാരം - അലതല്ലണം; എങ്കിൽ മാത്രമേ അന്ധവിശ്വാസങ്ങൾ നീങ്ങുകയുള്ളൂ.

ആദ്യം ഞാൻ പറഞ്ഞതരത്തിലുള്ള പുരോഗമനപരമായ കലാസാഹിത്യവും ഇപ്പോൾ പറഞ്ഞതരം ജ്ഞാനസാഹിത്യവും കൂടിച്ചേർന്നതാണു് പുരോഗമനഗദ്യസാഹിത്യം. ഇതു ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കൂടുതൽ എനിക്കൊന്നും പറയാനില്ല. ഞാൻ വിരമിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/221&oldid=169075" എന്ന താളിൽനിന്ന് ശേഖരിച്ചത്