ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൮ ആധുനികഗദ്യസാഹിത്യം

യകാരണം. അവർ ൧൯൨ തരം പപുരുഷൻമാരേയും, ൩൮൪ തരം സ്ത്രീകളെയും സൃഷ്ടിക്കുകയുണ്ടായി! എന്നിട്ടും പിടികൊടുക്കാതെ മാറി നിൽക്കുന്ന മനുഷ്യസ്വഭാവം കണ്ടു ലജ്ജയോടുകൂടി വഴിമാറുകയാണു് ചെയ്തിട്ടുള്ളത്. അതിൽ ധീരോദാത്തനും, അതിപ്രതാപഗുണവാനും, വിഖ്യാതവംശനും, ധരാപാലനുമായ, അപൂർവ്വസൃഷ്ടികൾക്കേ നായകന്മാരായിക്കൂടു!! ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാൽ, രാജാക്കന്മാരുടെ ഇടയിൽ നിന്നും ഈശ്വരാവതാരപുരുഷന്മാരുടെ കൂട്ടത്തിൽ നിന്നും മാത്രമേ അവയിൽ നായകന്മാരുണ്ടായിട്ടുള്ളു. രാജ്യോദ്ധാരകനായ കർഷകനോ, അദ്ധ്വാനശീലനായ തൊഴിലാളിയോ, സാധാരണമനുഷ്യരിൽ മറ്റാരെങ്കിലുമോ നായകനായി വന്നുകൂടാത്ത ഈ നിയമം കലയോടും മനുഷ്യ സമുദായത്തോടും ചെയ്യുന്ന ഒരു വലിയ കയ്യേറ്റമാണു്. നിഷ്ഠുരമായ നിയമശൃംഖല അത്രമാത്രം കൊണ്ടു തൃപ്തിയടഞ്ഞില്ല! "......അഞ്ചുസന്ധിക,അതിഖ്യാതം കഥാവസ്തുവും, നാലഞ്ചാളുകൾ, അങ്കമതിഞ്ചധികമോ, ശൃംഗാരമോ വീരമോ മുഖ്യം, നിർവ്വഹണത്തിലത്ഭുതരസം, നാഥോദയം നാടകം," എന്നുകൂടിയതു വിധിയെഴുതി!!കഥാവസ്തു ഖ്യാതമായിരിക്കണം പോലും!!രസം, ശൃംഗാരവീരങ്ങളിൽ ഒന്നാകാമത്രെ.നിർവ്വഹണസന്ധിയിൽ അത്ഭുതരസം ആവശ്യം. ഇത്രയുമായാൽ നാടകമായി. ചുരുക്കിപ്പറഞ്ഞാൽ, സംസ്കൃതനാടകങ്ങൾ മനുഷ്യലോകത്തിൽ നിന്നു് അകന്നു നിൽക്കുന്നതിനും വൈചിത്ര്യരഹിതമായിത്തീരുന്നതിനും കാരണം,ഈ അനിഷേധ്യങ്ങളായ നിയമാവലികൾ മാത്രമാണു്. സംസ്കാരസമ്പന്നവും പുരോഗമനോന്മുഖവുമായ ഒരു ജനതയുടെ സ്വരമോ, ചൈതന്യമോ പ്രകാശിപ്പിക്കുവാൻ അവ അനർഹങ്ങളായിത്തീർന്നു.

അടുത്തതായി തമിഴ്നാടകങ്ങളെപ്പറ്റിയാണ് പറയാനുള്ളത്. 'ഇന്റിരവു്', 'നന്റിരവു്', 'വാരുങ്കൾ', 'പാരുങ്കൾ' ഇത്യാദി പ്രയോഗങ്ങളാൽ ഭാഷയുടെ മുഖത്ത് കരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/225&oldid=169079" എന്ന താളിൽനിന്ന് ശേഖരിച്ചത്