ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വീരത്തിന്റെ പരമോന്നതഭാവങ്ങളാണ്, സർവരസങ്ങളിലും ശ്രേഷ്ടമായി അവർ ബഹുമാനിക്കുക. ദുഃഖപര്യവസായികളായ നാടകങ്ങൾ അവർ ഇഷ്ടപ്പെടുന്നില്ല. തോക്ക്, വാൾ, കഠാരി ​എന്നിതുകളുടെ ചലനങ്ങളിൽ തൂങ്ങിനില്ക്കുന്ന ദുർബ്ബലമായ ഭാവങ്ങൾ അവരെ കൂടുതൽ ആകർഷിക്കുന്നു. വികാരങ്ങളും സ്തോഭങ്ങളും ഹൃദയതലത്തിൽ നിയമനം ചെയ്തു ശാന്തമാക്കിത്തീർക്കുന്ന ആത്മഗാംഭീര്യം അവർ മാനിക്കാറില്ല, മനസ്സിലാക്കാറുമില്ല. ഹൃദയത്തിന്റെ മൃദുലപേലവങ്ങളായ പേശികളെ ചലിപ്പിക്കുന്ന നിർമ്മലവികാരങ്ങളേക്കാൾ, ബാഹ്യാകാരത്തെ ഇളക്കിമറക്കുന്ന രൂക്ഷവും ഹിംസാത്മകവുമായ ഉൽക്കടവികാരങ്ങൾ അവരിൽ കൂടുതൽ ആവേശം ജനിപ്പിക്കുന്നു. അഭിനയമല്ല, ഒരുതരം പ്രകടനമാണ്, അവർ ഇഷ്ടപ്പെടുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ, നമ്മുടെ നാടകം ഉയരേണ്ടതുപോലെതന്നെ,കാഴ്ചക്കാരന്റെ ആരോഗ്യവും വളരെയധകം വളരേണ്ടിയിരിക്കുന്നു. നാടകസംബന്ധമായി സാമാന്യജനങ്ങളുടെ ഈ വികാസം പ്രാപിക്കാത്തമനഃസ്ഥിതിയെ പ്രീണിപ്പിക്കുവാൻ വേണ്ടി ചില നാടകകർത്താക്കൾ തങ്ങളുടെ നാടകങ്ങളെ അവർക്കായി തരംതാഴ്ത്തുന്ന പരിതാപകരമായ കാഴ്ച കാണുമ്പോൾ, സഹൃദയലോകം ലജ്ജിക്കാറുണ്ട്. സാംസ്ക്കാരികമായും കലാപരമായും സാമാന്യജനതയെ ഉണർത്തുവാൻ നിർബ്ബന്ധിതനായ നാടകകർത്താവ്, തന്നാൽ ഉയർത്തപ്പെടേണ്ട ആളുകളുടെ അടുക്കലേക്ക് ഒരു സർട്ടിഫിക്കറ്റിനു ചെല്ലുകയെന്നതു ഗതികേടുകൊണ്ടു മാത്രമായിരിക്കും.

ഒരു നല്ല നാടകത്തിൽ സംഭവങ്ങൾ ഗർഭീകരച്ചുകൊണ്ടു കുറേ ദിവസങ്ങൾ മുൻപോട്ടുപോകുന്നു, ആ ദിവസങ്ങൾ ഉദ്ഘാടനം ചെയ് വാൻ കുറേ വ്യക്തികളും. ഗൃഹജീവിതത്തിന്റേയും സാമൂഹ്യസംബന്ധങ്ങളുടേയും സാധാരണഗതിയുടെ അനുഭവരസപുഷ്ടിയും, അതിൽ അന്തർല്ലീനമായിനില്ക്കുന്ന കലാഭംഗിയും മനുഷ്യത്വത്തിന്റെ വിലയും കാഴ്ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/232&oldid=169086" എന്ന താളിൽനിന്ന് ശേഖരിച്ചത്