ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പടി പറഞ്ഞു. അവർ ആ വിഷയത്തിൽ ഭിന്നലക്ഷ്യങ്ങളിൽ നിന്നു വാദിക്കുകയുണ്ടായി. ഇതുപോലെ ഒരാദർശത്തിന്റെ പേരിൽ രണ്ടുപേർക്കു ഒരഭിപ്രായഭിന്നതയുണ്ടായിക്കൂടേ? എങ്കിൽ ഒരാളെ എന്തിനു സകലദുർഗുണങ്ങളുടേയും കോമരമാക്കി തുള്ളിക്കണം?

ദുഷ്ടത, അനീതി ഇവയെ പ്രകാശിപ്പിക്കേണ്ട കഥാപാത്രത്തിന്റെ ഭാഗം അഭിനയിക്കുവാൻ നമ്മുടെ നടീനടന്മാർക്കു പൊതുവേ ഒരു സന്തോഷക്കുറവുണ്ട്. നായികാനായകന്മാരുടെ ഭാഗങ്ങൾക്കാണ്, അവരുടെ ഇടയിൽ കൂടുതൽ അപേക്ഷക്കാർ. ചിലപ്പോൾ കാണികൾ പ്രതിനായകനെ കൂകിയെന്നു വരാം. അതു് അയാളുടെ അഭിനയസാമർത്ഥ്യത്തിന്റെ കൂടുതൽ കൊണ്ടും കുറവുകൊണ്ടും സംഭവിക്കാവുന്നതാണ്. ഇത്തരം ഒരു കൂകിവിളികൊണ്ടു ശിഥിലമാനസരായിത്തീരുന്നവരാണ് നമ്മുടെ പ്രതിനായകന്മാരിൽ അധികവും. ഒരു പ്രതിനായകനെ കഥാബന്ധത്തിൽ അയാൾ വഹിക്കുന്ന ദുഷ്ടതയുടെ പാരമ്യം കൊണ്ടു മതിമറന്നുപോകുന്ന കാണികൾ ഉറക്കെ ആക്ഷേപിക്കാം. അതു് അകൃത്യാചര​ത്തിൾ അവരുടെ ആത്മാവിന്റെ പ്രതിഷേധസ്വരം മാത്രമാണ്. അത്തരം കൂവലുകൾ തന്റെ അഭിനയസാമർത്ഥ്യത്തിന്റെ പൊതു ജനസമ്മതിപ്രസംഗങ്ങളായി മനസ്സിലാക്കി സഹൃദയനായ പ്രതിനായകൻ കൃതാർത്ഥനാകണം. അതുപോലെതന്നെ എല്ലാ കഥാപാത്രങ്ങളുടേയും അവസാനം കാണിക്കു വാൻ ഒരുങ്ങി പുറപ്പെടുന്ന നാടകകർത്താവ്, കാഴ്ചക്കാരുടെ ചിന്താശക്തിയെ ബഹുമാനിക്കാതെ, അവരെ ഒരുതരം 'പാവ'കളായി കരുതുന്നു എന്നുവേണം പറയാൻ. കഥയിലെ നിർവ്വഹണസന്ധിയിൽ നായികാനായകന്മാരുടെ മാത്രം നില കാണിക്കുവാനേ നാടകകർത്താവു നിർബന്ധിതനാകേണ്ടു. മറ്റുള്ള കഥാപാത്രങ്ങളെ അവരുടെ പാട്ടിനു വിട്ടേക്കട്ടെ. അവരുടെ സ്വഭാവചിത്രണത്തിൽനിന്ന് അവർ അർഹിക്കുന്ന പര്യവസാനത്തിന്റെ വിധികല്പിക്കുവാനുള്ള അവകാശം കാഴ്ചക്കാർക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/234&oldid=169088" എന്ന താളിൽനിന്ന് ശേഖരിച്ചത്