ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൾ എത്രയോ നേരത്തേ ശ്രദ്ധിക്കേണ്ടതായിരുന്നു. ദൂരവ്യാപകങ്ങളായ ഫലങ്ങളോടുകൂടിയ നമ്മുടെ നാടകങ്ങളും അധികൃതമായ ഒരു സംഘടനയുടെ സമ്മതത്തിനുശേഷം പൊതുജനങ്ങളുടെ സന്നിധിയിലേക്കു ചെന്നിരുന്നെങ്കിൽ!! അഭിനയവും പ്രകടനവും രണ്ടാണു്. തീവ്രമായ കരുണത്തെ ഒറ്റത്തുള്ളി കണ്ണുനീരെങ്കിലും തൂകാതേയും, ഒരു ചെറിയസ്വരമെങ്കിലുമുയർത്താതേയും വിദഗ്ദ്ധനായ ഒരു നടനു കാഴ്ചക്കാരുടെ ഹൃദയത്തിൽ പകർത്താൻ സാധിക്കും. അയാൾ കരയാതേതന്നെ, കാഴ്ചക്കാരെ കരയിക്കുന്നു. എന്നാൽ ഒരു പ്രകടനക്കാരൻ കൈകാലുകൾ തല്ലി തലയടിച്ചു പാട്ടുപാടി കരയുമ്പോൾ, കാണികൾക്കു ചിരിയാണുണ്ടാവുക. നമ്മുടെ നാടകവ്യവസായങ്ങളിൽ പലരം പ്രകടനക്കാരാണു്. ഒരു നല്ല നടന്റെ ലക്ഷണം, നാടക കർത്താവു കാണാത്തതു പോലും കാണുകയെന്നതും, അതു കാഴ്ചക്കാരെ കാണിക്കുകയെന്നതുമാണു്. നടൻ നാടകകർത്താവനെ ചിലേടത്തു അതിക്രമിക്കുകതന്നെ വേണം. കാണാതെ പഠിച്ചിട്ടുള്ള വാചകങ്ങളുടെ റിക്കാർഡാകുകയെന്നുള്ളതിലല്ല, താൻ മനസ്സിലാക്കിയവാചകങ്ങളിലെ വികാരാംശവും രസവും മുഖത്തു പ്രസരിപ്പിക്കുകയെന്നുള്ളതിലാണു് നടന്റെ സാമർത്ഥ്യം. അഭ്യസ്തവിദ്യരായ നടീനടന്മാർ നമ്മുടെ നാടകവേദിയിലേക്കു പ്രവേശിക്കുന്നതു ശുഭാവഹം തന്നെ. എന്നാൽ അവർ നാടക വ്യവസായികളുടെ വലയിൽ ഒതുങ്ങിച്ചുരുങ്ങാതിരുന്നെങ്കിൽ!!

നാടകത്തിൽ, ഒരു നടനും നടിയും തമ്മിലുള്ള ബന്ധം മാനസ്സികമാണു്. ആ മാനസ്സികബന്ധമാണു് അഭിനയിക്കുവാൻ അവർ ഒരുങ്ങേണ്ടതു്. എന്നാൽ ഇന്നത്തെ ചില നാടകങ്ങളിൽ നടീനടന്മാർ അഭിനയാവശ്യത്തിൽ ശാരീരികസ്പർശം കൈക്കൊള്ളുന്നതു നീതീകരിക്കാവുന്നതല്ല. സിനിമ ഈ വിഷയത്തിൽ നാടകത്തിന്റെ മാർഗ്ഗദർശകമായിത്തീർന്നുകൂടാ. നാടകവും സിനിമയും രണ്ടാണു്. സിനിമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/238&oldid=169092" എന്ന താളിൽനിന്ന് ശേഖരിച്ചത്