ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാടകം കാണ്മാൻ കയറുന്ന ആളുകളുടെ ക്ഷമ നശിച്ചുതുടങ്ങുമ്പോൾ കേൾക്കാം, അണിയറയിൽ നിന്നൊരു മണികിലുക്കവും അതിനോടു ചേർന്നൊരു ബഹളവും കർട്ടൻ മന്ദമായി ഉയരുന്നു. വേദിയിൽ ഒരുവശത്തായി ഉടനെ കാണാറാകുന്നതു ഹാർമോണിയവുമായി ആ പഴയ "പാവന മധുരാ"ക്കാരനെയാണു്. കാഴ്ചക്കാരുടെ പാപത്തിന്റെ ഭാരം പോലെയോ, ഹൃദയസമാധാനത്തിന്റെ ശാപരൂപം പോലെയോ ഉള്ള ഇഷ്ടന്റെ ആ ഇരുപ്പിനു് ഇനിയും നമ്മുടെ നാടകവേദിയിൽ നിന്നു് ഇളക്കമുണ്ടായട്ടല്ല. അനന്തരം സംഗീതത്തടവുകാരെ അഴിച്ചുവിടുകയായി. പ്രേമം, കോപം, സംസാരം ഇവയെല്ലാം സംഗീതത്തിലാണു് അഭിനയിക്കുക. ഏറ്റവും നല്ല ഒരു നടന്റെ യോഗ്യത സംഗീതത്തിൽ അയാൾക്കുള്ള പാണ്ഡിത്യം ആണെന്നു വന്നിരിക്കുന്നു. സംഗീതത്തെ ഒന്നായി നാടകവേദിയിൽനിന്നും പറഞ്ഞയയ്ക്കണമെന്നില്ലെങ്കിലും, ആ വിഷയത്തിൽ വിദഗ്ദ്ധവും നിര്ദയവുമായ ഒരു ശസ്ത്രക്രീയ ഏറ്റവും ആവശ്യമായിത്തീ്ര‍ന്നിരിക്കുന്നു. സ്വാഭാവികതയും ഔചിത്യവും മുൻനിർത്തി സംഗീതം നിയന്ത്രിക്കേണ്ട പൂർണ്ണമായ ഉത്തരവാദിത്വം നാടകകർത്താവിലാണു് ശേഷിക്കേണ്ടതു്. ഒരു നടൻ, അയാൾക്കു തോന്നുമ്പോഴൊക്കെ പാടുന്ന നാരുത്തരവാദിത്വം എത്ര ഹിംസാത്മകം! നാടകം ഒരാളും, അതിലെ പാട്ടുകൾ മറ്റൊരാളും, രചിക്കുന്നമ അസാംഗത്യവും ഇവിടെ വിസ്മരിക്കുന്നില്ല.

പ്രേമം നമ്മുടെ നാടകങ്ങളിലെ ഒരുതരം സാംക്രമികരോഗമായി പരിണമിച്ചിട്ടുണ്ടു്. അവയധകവും സന്തോഷപര്യവസായികളുമാണു്. ഒരു കഥ, അതു നില്ക്കേണ്ടേടത്തു നിന്നിരുന്നെങ്കൽ, എല്ലാ കഥകളും ഇങ്ങനെ സന്തോഷപര്യവസായികളായിത്തീരുമീയിരുന്നോയെന്നു ചിന്തിക്കേണ്ടതാണ്. ഒരു കഥ സന്തോഷപര്യവസായിയോ, ദുഃഖപര്യവസായിയോ, ആയി സ്വയം തീർന്നുകൊള്ളട്ടെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/240&oldid=169094" എന്ന താളിൽനിന്ന് ശേഖരിച്ചത്