ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്ഛിത്തിയുണ്ടാകാത്ത തരത്തിൽ മാത്രമേ ഫലിതം നിബന്ധിക്കാവു. കരുണം ഉൽക്കടമായി പ്രകാശിക്കുന്നേടത്തു ഫലിതം വിരമിക്കയും വേണം. ഫലിതത്തിനു വേണ്ടി കഥാ ശരീരത്തോടുബന്ധമില്ലാത്ത ഒരു പാത്രത്തേയോ, രംഗത്തേയോ അവതരിപ്പിക്കുന്നതു് അഭിലഷണീയമല്ല. ഫലിതം വാക്കുകളിൽ മാത്രം തൂങ്ങിയിരിക്കുന്ന ഒന്നായിത്തീരാതെ, അതു കഥാശരീരത്തിന്റെ ചലനങ്ങളിൽ ദൃഢമായി ബന്ധിച്ചു നൽക്കുന്നതാണു് യുദ്ധം.

ഒക്കെക്കൂടി ആലോചിച്ചാൽ, ഇന്നത്തെ നാടകങ്ങളുടെ ബാഹ്യവും ആന്തരികവുമായ രോഗങ്ങൾക്കു വിദഗ്ദ്ധക, ഒരു നാടകത്തിന്റെ അഭിനയാവമായ ചികിൽസകൾ പലതും ആവശ്യമുണ്ടു്. കഥാഗതി ഋജുവും സ്വാഭാവികവുമാക്കിത്തീർക്കുക, പാത്രവിധാനം, രംഗവിധാനം , എന്നിതുകളിൽ മനശ്ശാസ്ത്രത്തിനു ദൃഢമായ ബന്ധം നൽകുക, സംഗീതത്തിൽ നിന്നു നടകാത്മാവിനെ സമുദ്ധരിക്കുക, അഭിനയകാര്യത്ത്യൽ മുഖത്തിനു പ്രാമുഖ്യം കൊടുക്കുക, ഒരു നാടകത്തിന്റ അഭിനയാവശ്യത്തിനു സമയം മൂന്നുമണിക്കൂറിൽ കവിയാതേയും, ആളുകൾ പത്തിൽ കൂടാതേയും ഇരിക്കത്തക്കവിധം രചനയിൽ വേണ്ടത്ര പരിഷ്ക്കാരമുണ്ടാക്കുക, അഭിനവങ്ങളായ സാമൂഹ്യനാടകങ്ങളുടെ നിർമ്മാണത്തിൽ സജീവങ്ങളായ പ്രോത്സാഹനങ്ങൾ നല്കുക, നമ്മുടെ നടീനടന്മാർക്കും കലാസംസ്ക്കാരങ്ങൾക്കും പ്രചാരം കിട്ടത്തക്കവിധം ചരിത്രനാടകൾ ഇറക്കുന്ന ഒരു സ്റ്റുഡിയോയുമായി നമ്മുടെ കഥകളെ ബന്ധിപ്പിക്കുക; എന്നിതൊക്കെയാണു് നമ്മുടെ ഇന്നത്തെ നാടകങ്ങളുടെ സർവ്വപ്രധാനങ്ങളായ ആവശ്യങ്ങൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/242&oldid=169096" എന്ന താളിൽനിന്ന് ശേഖരിച്ചത്