ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാംയോഗം ആധുനിക പദ്യസാഹിത്യം

	അദ്ധ്യക്ഷപ്രസംഗം

(വെണ്ണിക്കുളം ഗോപാലക്കുറുപ്പു്)

വിലാസിനിയായ പ്രകൃതിയിലെന്നപോലെ പ്രേമാസ്പദമായ നമ്മുടെ സാഹിത്യത്തിലും ആണ്ടുതാറും ആവിർഭവിക്കാറുള്ള പരിമളവാഹിയായ മധുമാസമാണല്ലോ പരിഷത്സമ്മേളനം. സൗന്ദര്യദേവതയുടെ എതിരില്ലാത്ത നൃത്തകലവിക്കു നിത്യരംഗമായ എറണാകുളമാണു് ഇക്കൊല്ലത്തെ മധുവനം. 'കുസുമേ കുസുമോൽപത്തി' എന്നു പറഞ്ഞകൂട്ടത്തിൽ വസന്തമദ്ധ്യത്തിൽ മറ്റൊരു വസന്തം.

"പൂത്തും തളിർത്തുമല്ലാതെ ദൂരുഹങ്ങളിൽ
പേർത്തുമൊന്നില്ലിവിടെ കാണ്മാൻ
ആർത്തുനടക്കും വണ്ടിൻചാർത്തും കുയിൽക്കുലവും"
എല്ലാംകൂടി
"സാമ്യമകന്നൊരുദ്യാനം എത്രയുമാഭി-
രാമ്യമുണ്ടിതിനതു നൂനം
ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
കാമ്യംനിനയ്ക്കുന്നാകിൽ സാമ്യമല്ലതു രണ്ടും."

എന്നു മതിമറന്നു പാടുവാൻ തോന്നിപ്പോകുന്നു.

'ആധുനികപദ്യസാഹിത്യം 'എന്ന പുഷ്പമഞ്ജുഷയിൽ ഉപചയിച്ചിരിക്കുന്ന പൂക്കളെടുത്തർച്ചിക്കുവാനാണു്, അവിദഗ്ദ്ധനും അല്പജ്ഞനുമായ എന്നെ നിയോഗിച്ചിരിക്കുന്നതു്. ഔചിത്യവിചാരം ചെയ്യാതെ അധികാരികളുടെ ആജ്ഞയെ ശിരസാ വഹിക്കുമാത്രമാണെന്റെ കർത്തവ്യം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/243&oldid=169097" എന്ന താളിൽനിന്ന് ശേഖരിച്ചത്