ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നടത്തണം.പദ്യത്തിന്റെ ഘടകങ്ങളായ പദങ്ങൾക്കുള്ളിൽ ചിദാനന്ദസുധാധരാപ്ലുതമായ ഒരു ദിവ്യ ചൈതന്യത്തിന്റെ ജ്വാലകൾ സമുജ്വലിച്ചുംകൊണ്ടിരിക്ക"ണം. എന്നുള്ള 'എഡ്മണ്ടു് ഗോസി'ന്റെ ശ്രദ്ധേയമായ വ്യാഖ്യാനത്തിലെ സാരാംശത്തെ ആ കാവ്യങ്ങൾ സവിശേഷം ഉദാഹരച്ചിരിക്കുന്നു. ആശയപ്രകടനപാടവമാണല്ലോ ഒരു ഉത്തമകാവ്യകാരന്റെ ലക്ഷണം. നാദബിന്ദുക്കൾ ഓടക്കുഴലിൽക്കൂടി രാഗങ്ങളായി പരിണമിക്കുന്നതുപോലെ കവിമനോധർമ്മം വർണ്യവസ്തുക്കളിൽ പ്രവേശിച്ചു നാനാഭാവങ്ങളെ ഉദ്ദീപിപ്പിക്കുന്ന രസങ്ങളായി സമുല്ലസിക്കണം. അപ്പോൾ മാത്രമേ തന്മയീഭാവം സിദ്ധിക്കയുള്ളു ഗ്രീസിലെ ഒരു ചിത്രകാരൻ വരച്ച ഈന്തപ്പഴം കണ്ട സാക്ഷാൽ ഈന്തപ്പഴമാണെന്നു ഭ്രമിച്ചു് ഒരു കാക്ക അതിന്മേൽ.ചെന്നു കൊത്തിയതായി കേട്ടിട്ടുണ്ടു്. അതുപോലെയുള്ള ഒരു തന്മയത്വമാണു് കവിതയ്ക്കും വേണ്ടതു്. ആംഗലഭാഷയുടെ സാമീപ്യവും സമ്പർക്കവുമായിരുന്നു ഇങ്ങനെ ഭാവാത്മകങ്ങളായ ഖണ്ഡകാവ്യങ്ങൾക്കു വഴി തെളിച്ചതെന്നു നിസ്നസംശയം അഭിപ്രായപ്പെടാം. ഇതു് ഇന്നത്തെ പദ്യസാഹിത്യത്തിൽ അതിപ്രധാനമായ ഒരു ദശാവിശേഷമാണു്. കാവ്യങ്ങളുടെ കഥാവിഷയകമായ അമംഗളപര്യവസായിത്വം അനാശാസ്യമാണെന്നുള്ള പൗരസ്ത്യസഹജമായ മനോവൃത്തിക്കും ഒരു മാറ്റം വന്നു. പ്രതിഭാവിലാസം പ്രകാശിച്ചു. ഭാവനകൾ അമിട്ടുവെടി പൊട്ടിച്ചിതറുന്നതുപോലെ ഭാവശാബള്യത്തോടുകൂടി ചിതറി. ചിന്തകൾക്കു് ആഴവും മിഴിവും വർദ്ധിച്ചു. രസങ്ങൾ അവയുടെ വിജയക്കൊടികൾ പറപ്പിച്ചു. അങ്ങനെ , 'ഋതുവിൽസ്വയമുല്സിച്ചുടൻ പുതുപുഷ്പം കലരുന്ന വല്ലി' പോലെ പദ്യശാഖ പുതുമയുടെ അഭിരാമഭൂഷണങ്ങളണിഞ്ഞു.

പുരോഗതിക്ഷേത്രത്തിലേക്കുള്ള ഈ പുണ്യപ്രയാണത്തിന്റെമുന്നണിയിൽ കാണുന്ന മൂന്നു നായകന്മാരാണു്, അഥവാ ഗായകന്മാരാണു്, ആശാനും വള്ളത്തോളും ഉള്ളൂരും. അവരുടെ ഹൃദയവിപഞ്ചികകളിൽനിന്നു വിനിർഗ്ഗളിച്ച മധുര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/247&oldid=169101" എന്ന താളിൽനിന്ന് ശേഖരിച്ചത്