ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മോഹന ഗാനങ്ങൾ മലയാളരാജ്യത്തെ കോരിത്തരിപ്പിച്ചു. ആശാന്റെ പ്രേമമയിയായ കവിത, വിഷാദാത്മകമായ ഒരു നാടകത്തിലെ നായികയെപ്പോലെ നശ്വരഭോഗങ്ങളെക്കുറിച്ചു നമ്മെക്കൊണ്ടു ചിന്തിപ്പിക്കുകയും വള്ളത്തോളിന്റെ പ്രകൃതിലീലാലാസയായ നർത്തകിയെന്നവണ്ണം താളമേളങ്ങൾക്കൊപ്പിച്ചു നമ്മെ ആനന്ദനൃത്തം ചെയ്യിക്കുകയും, ഉള്ളൂരിന്റെ മനസ്വിനിയായ സരസ്വതി, ഒരു മധ്യസ്ഥയെപ്പോലെ ധർമ്മപീഠത്തിലും ലാവണ്യപീഠത്തിലും മാറിമാറിയിരുന്നുകൊണ്ടു നമ്മെ അദ്ധ്യയനം ചെയ്യിക്കുകയുമാണെന്നു സാമാന്യമായി പറയാം. നവീനരീതിയിൽ നിർമ്മിതമായ ഖണ്ഡകാവ്യസൗധത്തിന്റെ ആണിക്കല്ലുകളാണു് ആശാന്റെ കൃതികളെന്നു നമുക്കഭിമാനിക്കാം. എന്നാൽ സംസ്കൃത വൃത്തങ്ങളിൽ വിഹരിച്ചിരുന്ന കുമാരനാശാൻ അത്രതന്നെ സ്വതന്ത്രനായിരുന്നില്ല. ഒരു ചെറിയ ആലയിൽ അസംഖ്യം ആടുകളെന്നപോലെ ഹ്രസ്വവൃത്തങ്ങളിൽ അദ്ദേഹത്തിന്റെ അനേകാശയങ്ങൾ ഒതുങ്ങിയിരുന്നില്ല. ആതിഥേയഭവനത്തിൽ നിന്നു്, ആചാരശൃംഖലാബന്ധമഴിഞ്ഞു സ്വന്തം വീട്ടിൽ തിരിച്ചെത്തുന്ന ഒരാളിന്റെ ശാന്തമാധുരിയാണു് ആശാന്റെ ദ്രാവിഡവൃത്തകാവ്യങ്ങളിൽ കളിയാടുന്നതു്. മലയാളത്തിന്റെ തറവാട്ടുസ്വത്തായ ദ്രാവിഡഗാന വൃത്തങ്ങളെ- പ്രചാരലുപ്തങ്ങളായ ആ സ്വർണ്ണനാണ്യങ്ങളെ - പുനരുദ്ധരിച്ചതിലാണു വള്ളത്തോളിന്റെ വ്യക്തിമാഹാത്മ്യവും വിഡയമുദ്രയും നിഴലിക്കുക. പദ്യസാഹിത്യത്തിന്റെ ഒരു സമൂലപരിവർത്തനമായി ഈ പ്രസ്ഥാനത്തെ വീക്ഷിക്കാം. കേരളസാഹിത്യത്തിന്റെ സംഗീതസുഖവും സൗഭാഗ്യവും വര്ദ്ധിച്ചതു് അന്നു മുതൽക്കാണു്.

വള്ളത്തോളെന്ന ഈ മലനാട്ടുകോകിലത്തിന്റെ മാദകഗീതങ്ങൾ മറ്റൊരു മഹാകാര്യംകൂടി സ്ഥാപിച്ചിട്ടുണ്ടു്. അതു്, നമ്മുടെ ഉള്ളിൽ സുപ്തമായികിടന്നിരുന്ന ദേശാഭിമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/248&oldid=169102" എന്ന താളിൽനിന്ന് ശേഖരിച്ചത്