ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങളതികവും ചെറുകഥകളായിട്ടാണ് കാണുന്നത് പദ്യശാസ്ത്രങ്ങൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു ഈ സ്ഥിതിക്കു ഏതായാലും ജപ്പാൻ സൂക്ഷിച്ചിരിക്കുന്നതു കൊള്ളാം

    പുരോഗമന സാഹിത്യത്തിന്റെ ലക്ഷണമെന്തെന്നു് ഇതേവരെ ആരും പറഞ്ഞിട്ടില്ലെന്നു  ചിലർ ആക്ഷേപിക്കുന്നു  അവരുടെ കുട്ടത്തിൽ ഞാനില്ല   ആദ്യമേ ലക്ഷണം  കേൾക്കണമെന്നു പറയുന്നതുതന്നെ 'പഴഞ്ചൻ ' സമ്പ്രദായമല്ലേ  സാഹിത്യമുണ്ടായിട്ടു ലക്ഷണം നിർണ്ണയിക്കാം  അല്ലെങ്കിൽ ഈ പ്രസ്ഥാനം തന്നെ ലക്ഷണാതീതമാണെന്നു വാദിക്കുകയുമാവാം ഇത്രയും  പ്രസ്താവിച്ചതിൽനിന്നു പുരോഗമനസാഹിത്യം  അനാവശ്യമാണെന്നല്ല എന്റെ വിവക്ഷം യഥാർത്ഥമായ പുരോഗതിയെ ആരാണു്  ആഗ്രഹിക്കാത്തതു  ഉത്തമ വിശ്വാസമുണ്ടെങ്കിൽ  നന്നെന്നു തോന്നുന്ന മാർഗ്ഗത്തിൽകൂടി ചരിക്കുവാനുള്ളസ്വാതന്ത്രം ആർക്കുമുണ്ട്  മാറിമാറിയിരുന്നാലും  ഭാഷയെ സ്നേഹിക്കുന്ന നമ്മുടെയെല്ലാം ലക്ഷ്യം  ഒന്നായിരുന്നാൽമതി  പൂർവ്വകവികളെ പുച്ചിക്കുന്നതുകൊണ്ടോ  വീരവാദംകൊണ്ടോ വിജയം കൈവരിക്കാവുന്നതല്ലെന്നു പുരോഗമനസാഹിത്യകാരന്മാരും  ഒർത്തിരിക്കുന്നതുകൊള്ളാം 
     മലയാളകവിത ഇന്നു മന്ദപ്രവാഹമായി  എന്നുവെച്ചാൽ ഒരു ചെറിയ നീർച്ചാലുള്ളതുകൊണ്ടു വറ്റിപോകാതെമാത്രം  പരിണമിച്ചിരിക്കുന്നു എന്നു നിരീക്ഷണകുശലന്മാർ പരിതപിക്കുന്നു ശരിതന്നെ ലഘുകൃതികളുടെ സമാഹാരമാണു്  നമ്മുടെ ഇന്നത്തെ ആഹാരം  ഏതു ഭാഷാസാഹിത്യത്തിലും ഇങ്ങനെയുള്ള ഘട്ടങ്ങളുമുണ്ട്  ഒരു നല്ല മഴക്കാലത്തിനുവേണ്ടി  വേഴാമ്പൽപ്പക്ഷികളെപ്പോലെ കാത്തിരിക്കുകയാണ് നാമിപ്പോൾ  രൂക്ഷമായ സമരം  ഈ ലോകത്തെത്തന്നെ ഒരു തീച്ചൂളയായ് മാറ്റിയിരിക്കുകയുമാണു് എങ്കിലും വിപദിധൈര്യത്തോടുകൂടി  നാം മുമ്പോട്ടുതന്നെ  പോകണം 

അതിലേക്കു് പ്രായോഗികങ്ങളെന്നുതോന്നുന്ന ചില നിർദ്ദേശങ്ങൾ ഇവിടെ സമർപ്പിക്കാം പ്രേമത്തിൽ ചർവ്വിത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/252&oldid=169106" എന്ന താളിൽനിന്ന് ശേഖരിച്ചത്