ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആധുനികപദ്യസാഹിത്യം ചർവണംകൊണ്ട് ഉപജീവിക്കുന്നവരാണ് മലയാളകവികൾ എന്നൊരുപവാദമുണ്ട്. പ്രേമനൈരാശ്യങ്ങളും പ്രേമക്ഷതികളും അപമരണങ്ങളുംകൊണ്ടു കാവ്യാന്തരീക്ഷം കലുഷിതമാകുന്നത് കണ്ടു വ്യസനിച്ചു മഹാകവി വളളത്തോൾതന്നെ ഓരവസരത്തിൽ ചിലതെല്ലാം ഉപദേശിക്കുകയുണ്ടായി.താഴെകുറിക്കുന്ന കാളിദാസാശയത്തിൽ തൂങ്ങിനിൽക്കാമെന്നായിരിക്കാം ചിലരുടെ വിചാരം. "മദ്ധ്യസ്ഥരായ തരുണീതരുണർക്കു യോഗം സിദ്ധിപ്പതും വിരസമെന്നു നിനപ്പവൻ ഞാൻ; തെല്ലാം മനോരഥ ഫലാപ്തിയിലാശയന്യേ തുല്യനുരാഗർ തുലയുന്നുതുമൊട്ട്കൊള്ളാം" ഒട്ടുകൊള്ളാം;ഏറെയായാലോ?വിശയവൈവിധ്യം കൊണ്ടുണ്ടാകേണ്ട ഭാവവൈചിത്ര്യം വളർച്ചക്ക് അനുപേക്ശിണിയമാകുന്നു സ്വീകരിക്കേണ്ട വിശയങ്ങളെക്കുറിച്ചു സ്വതന്ത്രമായി ചിന്തിക്കണം.വിശയമെന്തായിരുന്നാലും ആശയത്തിന്റെ പുതുമകൊണ്ടും രചനയുടെ രാമണീയകംകൊണ്ടും രസപ്രതമാക്കിത്തീർക്കണം.പുരാണകഥകളെ ഗളഹസ്തം ചെയ്യണമെന്നു വാദിക്കുന്നവർ വളളത്തോളിന്റെ 'കിളിക്കൊഞ്ചലും','വിപശ്ചിത്തി'നെ വിശദീകരിച്ച്കൊണ്ട് ഉള്ളൂർ എഴുതിയിട്ടുള്ള കൃതിതല്ലജവും വായിക്കട്ടെ. ഇംഗ്ളിശ് ഭാശാപരിചയം കൊണ്ടു മാത്രം സർവ്വസ്വവും സിദ്ധിച്ചു എന്നത് വ്യാമോഹത്തിനു കവിയശ:പ്രർത്ഥികൾ അടിമപ്പെടരുത്.ഒരു മലയാളകവിക്കു സംസ്കൃതഗ്രന്ഥങ്ങൾ വായിച്ചുമനസിലാക്കാനുളള അഭ്യാസം കൂ‌‌‌ടിയേ തീരൂ.വൃത്തവും വ്യാകരണവുമെല്ലാം ഓരോതരം ചങ്ങലകളാണെന്നാണ് ഉപരിപ്ളവബുദ്ധികൾ പറയുന്നതു വിശ്വസിക്കരുത്.

അന്യഭാശകളിലെ ഉത്തമഖണ്ഡകൃതികൾ വിവർത്തനം ചെയ്യുവാൻ കഴിവുളളവർ ആവിശയത്തിൽ ജാഗ്രതുകരായിക്കണം.തർജ്ജമചെയ്യേണ്ട ഗ്രന്ഥങ്ങൾ തേടിപ്പിടുക്കുവാൻ പരിശത്തിൽനിന്ന് ഒരു പണ്ഡിത സംഘത്തെ രൂപവൽകരിച്ചു ശേശിയുളളവരെ ഏല്പിക്കുന്നതു നന്നായിരിക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/253&oldid=169107" എന്ന താളിൽനിന്ന് ശേഖരിച്ചത്