ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ്യത്തങ്ങൾ അധികമധികം എടുത്തു പെരുമാറിയതാണ് മറ്റൊരു മെച്ചം സാഹിത്യമഞ്ജിരിയുടെ വിവിധ ഭാഗങ്ങൾ ഈ നാടൻ വൃത്തങ്ങൾക്കു ധാരാളം പ്രചാരം നൽകുകയുമണ്ടായി ശ്രീ.ചങ്ങമ്പുഴ ചൈതന്യം പല പഴയ വൃത്തരീതികളെ ഉണർത്തിവിടുകയും ചെയ്തു.;നീണ്ടു നീണ്ടു പോകുന്ന ഈരടി വൃത്തങ്ങളെ കൊണ്ടുള്ള നിറമാലകൾ അദ്ദേഹത്തിന്റെ കൃതികളിൽ സർവത്ര കാണാം. കൈരളി അദ്ദേഹത്തോട് കൃതജ്ഞയാണ്

           വെന്മണിരീതിയെ  പറ്റി  പ്രസ്താവിച്ചുവല്ലോ.  ശബ്ദാഡംബരങ്ങളിൽ  ഇക്കാലത്തുണ്ടായിരുന്ന   പരിഭ്രമം  വെടിഞ്ഞ്,  ശബ്ദസൗഭാഗ്യത്തിൽ  ആധുനികയുഗം  മനസ്സിരുത്തിതുടങ്ങി.   ശ്രീ. കുറ്റിപ്പുറത്തു കേശവൻ നായർ  കമനീയങ്ങളായ  പദമാലകളുടെ കാമുകനാണ്.ശ്രീ. കുട്ടമത്തിന്റെ  പദങ്ങൾ  വെള്ളിച്ചിലമ്പുകളണിഞ്ഞിട്ടുണ്ടോ എന്നു തോന്നിപ്പോകും.   എന്നാൽ ശബ്ദങ്ങളുടെ  സംഗീതത്തിൽ,  സർവോപരി  അവയുടെ  ശക്തിയിൽ   ആധുനികന്മാർ   ഇനിയും ശ്രദ്ധിക്കേണ്ടതായിട്ടാണിരിക്കുന്നത് .  നമ്മുടെ  പഴംചൊല്ലുകളിൽ   പോലും  പ്രസ്ഫുടമാകുന്ന  പദങ്ങളുടെ  ഒരുക്കവും   സംഭരിതശക്തിയും  ഇന്നത്തെ   കവിതകളിൽ   വേണ്ടിടത്തോളം   കാണുന്നില്ല   സർവ്വസാധാരണങ്ങളായ   ആശയങ്ങൾ  പോലും,   ഹോ  മഹാകവി പറയും  പോലെ      'ചിറകുവെച്ച'   വാക്കുകളിൽ

പ്രകടിപ്പിക്കുകയാണെങ്കിൽ അവ ഹൃദയപ്പിന്റെ അടിത്തട്ടവരെ ആണ്ടുചെല്ലുകയും അവിടെ മൂളി കൊണ്ടിരിക്കുകയും ചെയ്യും 'എങ്ങനെ പിരിയുമം നിശബ്ദപ്രണയത്തെ -- ചങ്ങലകുടം തെന്നെ ബന്ധിച്ച സാമത്ഥ്യത്തെ'

എന്ന പദ്യ ശകലത്തിലെ ആശയം ചിരപരിചിതമെങ്കിലും ആ വാക്കുകളുടെ ചമൽക്കാരം ചില്ലറയല്ല എന്നാലും മുൻ പറഞ്ഞുതുപോലെ ഇത്തരം ഉദാഹരണങ്ങൾ സുലഭമല്ല ഇന്നത്തെ യുവകവികൾ പ്രത്യേകിച്ചും, വാക്കുകളുടെ ഹൃദയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/256&oldid=169110" എന്ന താളിൽനിന്ന് ശേഖരിച്ചത്