ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗീതിശാഖയെ പുഷ്ടിപ്പെടുത്തുവാൻ ഒട്ടേറെ ശ്രമിച്ചിട്ടുള്ള ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നിവരെ നാം ഈ സന്ദർഭത്തിൽ അനുസ്മരിക്കേണ്ടിയിരിക്കുന്നു ശ്രി നമ്പ്യാരുടെ പ്രസ്ഥനത്രയം വിശേഷിച്ചും മാർഗ്ഗദർശകമാണു്

       വികാരതരളതയും സംഗീതസാന്ദ്രതയും ആത്മാർത്ഥതയും ലഘുതയും നിമിത്തം ഈ ഭാവഗീതികൾ സഹൃദയന്മാരുടെ പ്രത്യേകലാളനയ്ക്കു് പാത്രമാകാൻ വഴിയുണ്ടു്  ആത്മാർത്ഥതയാണു് ഭാവഗീതിയുടെ ജീവൻ അതുകൊണ്ടായിരിക്കാം തർജ്ജമയിൽ അതു് വേണ്ടും വണ്ണം ശോഭിക്കാത്തത്  ഗീതികളും ഗീതകങ്ങളും (ഇവ പതിന്നാലു വരിയിൽ അടങ്ങണമെന്നില്ല ) കേവലരായ കമ്പനിപ്പണിക്കാർക്കും കർഷകന്മാർക്കും കൂടി പാടി രസിക്കത്തക്കവിധം ലഘുവായും ലളിതമായും നിർമ്മിച്ചുവിടുന്നതിൽ നമ്മുടെ കവികൾ മനസിരുത്തുമെന്നാശിക്കാം  എന്നാൽ അവയ്ക്കുണ്ടാകാനിടയുള്ള സ്വാധീനശക്തിയെപ്പറ്റി വിചാരിക്കുമ്പോൾ അവ വിരചിച്ചുവിടുന്ന കവികളുടെ ഉത്തരവാദിത്വത്തെക്കുറിച്ചു് ഊന്നിപ്പറയാതെ തരമില്ല റഡ്യർഡ് കിപ്ലിങ്ങിന്റെ സാമ്രാജ്യതത്ത്വനിഷ്ഠങ്ങളായ ഗീതങ്ങൾ ലോകമഹായുദ്ധത്തിലേയ്ക്കു വഴിതെളിച്ചു എന്നു കേട്ടിട്ടുണ്ടു് സംസ്കാരസംമ്പന്നനല്ലാത്ത കവിയുടെ ഹൃദയവ്യാപാരങ്ങൾ സമുദായികവിപത്തുകൾക്കു വിത്തുപാകുകയാണല്ലോ ചെയ്യുക 

ഇനി ആധുനികകവികളുടെ ജീവിതവിമർശമരീതികളെക്കുറിച്ചു മഹാകവി കുമാരനാശാന്റെ സ്നേഹമുരളീരവവും മഹാകവി ഉള്ളൂരിന്റെ കർമ്മജ്ഞാനഭക്തികാഹളധ്വനികളും എല്ലാവരും കേട്ടിരിക്കും മഹാകവി വള്ളത്തോളാകട്ടെ ജീവിതത്തിന്റെ സദസ്സിൽ വീണാപാണിയായിരിക്കുന്നു ജീവിതത്തെ അദ്ദേഹം സർവ്വോപരി സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു മരണത്തിന്റെ ശൂന്യമനസ്സിൽ അടിയേണ്ടിവന്നാൽപോലും ജീവിതത്തിന്റെ ഒരു പുതുവു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/259&oldid=169113" എന്ന താളിൽനിന്ന് ശേഖരിച്ചത്