ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിലേയ്ക്കോ തിരിയുന്നതുകാണാം.) മലകൾ, മരുഭൂമികൾ, കടലുകൾ കൊടുങ്കാറ്റുകൾ, ആകാശം, സന്ധ്യ മുതലായവയാണു് ഇര നാടകത്തിലെ നടീനടന്മാർ. ചക്രവാളത്തിൽ നിന്നു് ചക്രവാളത്തിലേയ്ക്ക് കാൽവെച്ചു്, ശിരസ്സിനാൽ നക്ഷത്രങ്ങളെ ഉരുമ്മികൊണ്ടു്, അദ്ദേഹത്തിന്റെ ഭീമമായ ഭാവന ഈ മഹാനാടകം കാണുകയും കാണിച്ചുതരികയും ചെയ്യുന്നു. കവി കാലത്തെ വർണ്ണിക്കുന്നതു് നോക്കുക. "മാളമെങ്ങറിവീല, സഞ്ചരിക്കുന്നൂ കാല- കാളമണ്ഡലി ജഗന്മണ്ഡലങ്ങളെച്ചുറ്റി നേരിയ നാനാശുക്ലപടലങ്ങളല്ലിതി- ന്നൂരിയോരുറകളാണവ്യക്തസ്ഥലാന്തത്തിൽ പകലും രാവും നാവിൻ രണ്ടു തുമ്പ,വ നീട്ടീ- പ്പകയോടുഗ്രാനന്ത ദ്വിജിഹ്വം നക്കീടുമ്പോൾ ഉടലു തരിക്കുന്ന പർവ്വതം സ്തംഭിക്കുന്നൂ, കടലും ജാതകമ്പസംഭ്രമം ചുളുങ്ങുന്നൂ". മഹാസത്വങ്ങളായ ഈ സ്വരൂപങ്ങളുടെ മുമ്പിൽ നാം അണുക്കളെപ്പോലെ ചുരുങ്ങിപ്പോവുകയോ, ആകാശത്തോളം വികസിക്കുകയോ ചെയ്യുന്നു. ഈ വിനയവും വികാസവും വഴി നമുക്ക് നാമറിയാതെ ഒരു സംസ്കാരവും സിദ്ധിക്കുന്നു. ഇടിമിന്നലിന്റെ തൂലികകൊണ്ടു് ആകാശവിസ് തൃതിയിലെഴുതപ്പെടുന്ന അവ്യക്തലിപികളെ ഭയവിസ്മയാഹ്ലാദങ്ങളോടെ വീക്ഷിച്ച ആർയന്മാർ ഇങ്ങനെയൊരു സംസ്കാരം സമ്പാദിക്കുകയുണ്ടായി. വാസ്തവത്തിൽ ശ്രീ. കുറുപ്പിന്റെ ഭാവനകളുടെ തുല്യരൂപങ്ങൾ കാണുവാൻ ഋഗ്വേദത്തിലെ സാന്ധ്യസൂക്താദികൾ വരെ നാം പുറകോട്ടു ചെലവിടേണ്ടിവരും. പ്രേമവിഷയത്തിലാണെങ്കിൽ, തനിലൌകീകമായ പ്രേമത്തിൽപ്പോലും ത്യാഗവും ആത്മസമർപ്പണവുംകൊണ്ടാണു്. മി.ശങ്കരക്കുറിപ്പു് ലയവും വിജയവും സാധിക്കുന്നതു്. പ്രണയത്തിൽനിന്നു് സുഖംപോലും അദ്ദേഹം ഇച്ഛിക്കുന്നില്ല. 'സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ;

സ്നേഹത്തിൻഫലം സ്നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം'










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/262&oldid=169116" എന്ന താളിൽനിന്ന് ശേഖരിച്ചത്