ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹ്രദയംഗമമായ ആതിത്ഥ്യത്തിന് ഞാൻ അവരോട് അത്യന്തം കടപ്പെട്ടിരിക്കുന്നു.അത്രയുമല്ലാതെ ആ യോഗത്തിന്റെ അദ്ധ്യക്ഷപദത്തിൽ എന്നെ പ്രതിഷ്ഠിച്ചതുകൊണ്ട് എനിക്ക് ആരോടും ഒരു ക്രതജ്ഞതയും ഇല്ല.ഇപ്കകാരമുള്ള ഒരു സദസ്സിൽ പ്രസംഗിക്കുന്നതിന് തയ്യാറാകുവാൻ ഒന്നരണ്ടുമാസത്തെ സമയം തരുന്ന പക്ഷം അതൊട്ടും അധികമായിപ്പോയെന്ന് ഞൻ വിചാരിക്കുകയുമില്ല.എന്നാ എനിക്കു ലഭിച്ചിട്ടുള്ളത് ഒരു ദിവസം മാത്രമാണ്.ചില കുഗ്രാമങ്ങളിൽ കൂടാറുള്ള സാധാരണ യോഗങ്ങളിൽ അദ്ധ്യക്ഷനായിരിക്കുന്നതിന് ആ ഭാരവാഹികൽ എന്നെ ക്ഷണിച്ചിട്ടുണ്ട്.അപ്പോഴെല്ലാം എനിക്കൊരു പ്രാസംഗികനായിരിക്കുന്നതിലാണ് അധികം സന്തോഷമെന്ന വാസ്തവം പറഞ്ഞ് അതിൽ നിന്നും ഒഴിഞ്ഞുപോകുന്നതിന് ഞാൻ ശ്രമിച്ചിട്ടുണ്ട്.എങ്കിൽ ചുരുക്കം ചില ദിക്കിൽആദ്ധ്യക്ഷ്യം സ്വീകരിക്കേണ്ടതായും വന്നിട്ടുണ്ട്.ആ സ്ഥലങ്ങളിൽ ബാൻഡും,നാഗസ്വരവും,കൊടിയും മറ്റുമായി അദ്ധ്യക്ഷനെ സ്വീകരിക്കുന്നതിന് ജനങ്ങൾ വരുന്നതു കാണുമ്പോൾ 'ഈശ്വരാ! ഈ സമയത്ത് ഈ വഴിയെ സഞ്ചരിക്കരുതേ'എന്നാണു ഞാൻ പ്രാർത്ഥിക്കാറുള്ളത്.അദ്ധ്യക്ഷപദത്തെ സംബന്ധിച്ചടുത്തോളം അത്ര വലിയ ഭീരുവാണ് ഞാൻ.എന്നോട് അദ്ധ്യക്ഷനായിരിക്കണമെന്ന് ഈ സുഹൃത്തുക്കൾ നേരിട്ടാവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ നിശ്ചമായും അതു നിശ്ശങ്കം നിരസിക്കുമായിരുന്നു.വിശേഷിച്ചും പണ്ഡിതവരേണ്യനായ സ്വാഗതസംഘാദ്ധ്യക്ഷൻ മഹാമഹിമശ്രീ

പരിക്ഷിത്തു തമ്പുരാൻ തിരുമനസ്സുകൊണ്ട് ; ഞാൻ ഗുരുനിർവിശ്ശേഷം ആദരിക്കുന്ന ഒരു മഹാകവി കേരള ഭാഷാസാഹിത്യലോകത്തിൽ ലബ്ധപ്രതിഷ്ഠൻമാരും കഴിഞ്ഞ യോഗങ്ങളിൽ ആദ്ധ്യക്ഷ്യം വഹിക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ളവരും ആയ എന്റെ പ്രിയ സുഹൃത്തുക്കൾ ;നമ്മുടെ സാഹിത്യനഭോമണ്ഡലത്തിൽ ഉത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/269&oldid=169123" എന്ന താളിൽനിന്ന് ശേഖരിച്ചത്