ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധക്ഷപ്രസംഗം ൨൬൭

                                                           "ഉരിയാടാതൊരു തേന്മാവിലന്മേൽ
                                                             മരുവീടുന്നൊരു കാക്കേ കേൾ നീ
                                                             കൂരിരുൾപോലെ കറുത്ത ശരീരം
                                                             ക്രൂരമിതയ്യോ നിന്നുടെ ശബ്ദം
                                                             കർണ്ണങ്ങൾക്കുതി ക്ൾക്കുന്നേരം
                                                             പൂർണ്ണിഡെരമ്പു തറച്ചതുപോലേ.
                                                             മാകന്ദാഗ്രേ   ചെന്നു വസിച്ചാൽ
                                                             കാകൻ നൂയൊരു കോകിലമാകും
                                                             കാണികൾ നിന്നെകുയിൽ കുയിലെന്നൊരു
                                                             നാണിയമങ്ങു പരത്തിക്കൊള്ളും"
                                       
                 ഇത്യാദി ഇവിടെ മൂലഗ്രന്ഥകാരന്റെ ആശയങ്ങൾ തന്റെ വാചാലതയ്ക്ക് ഒരവലംബസൂചിയായി മാതൃമെ കവി സ്വീകരിക്കു
                 ന്നുള്ളൂ. മൂലഗ്രന്ഥത്തിന്റെ ശരിയായസ്വരൂപവും ആ ഗ്രന്ഥകാരന്റെ വ്യക്തിവൈഭവവും മനസ്സിലാക്കുന്നതിന് ഈ രീതി
                 നമ്മെ സഹായിക്കൂകയില്ല.
                            പാദാനുപദതർജ്ജിമ സംസ്കൃതപണ്ഡിതന്മാർ എത്രതന്നെ ആദരിച്ചാലും ഗോത്രബന്ധം വിട്ടിട്ടുള്ള ഭാഷകളോട് 
                 അടുക്കുമ്പോൾ പരാജയത്തിലേ പരിമണിക്കുകയുള്ളൂ. 'മധുവിധു'വും 'നക്രബാഷ്പ'വും മലയാളിക്കു മനസ്സിലാക്കുവാൻ വിഷ
                 മമാണ്. അതുപോലെ 'ഓണംകേറാമൂല' യിൽ ചെന്നു കൈയിലുള്ളതു 'ദീപാളിവെച്ച് ' 'ശതകംചൊല്ലു' ന്നതിന് ഒരു 
                 ഇംഗ്ലീഷുകാരൻ തയാറാവുകയില്ല. മലയാളത്തിലും സംസ്കൃതത്തിലും സുന്ദരമെന്നു തോന്നുന്ന ചില പദങ്ങൾ ഇംഗ്ലീഷിലേ
                 ക്കാക്കുമ്പോൾ ബീഭത്സവും ഭയങ്കരവുമയി തോന്നിപോകും'മാകന്ദപല്ലവസമാധരി 'എന്ന സംബോധന ഇംഗ്ലീഷിൽ 
        "o!Dear whose lips are like the tender leaves of the mango tree"എന്നാക്കിയാൽ
                 എത്ര വികൃതമായിരിക്കും? "Born with silver spoon in the mouth"ഇംഗ്ലീഷിൽ ഒട്ടും അസ്വാരസ്യമുള്ള   
                 ഒരു പ്രയോഗമല്ല. എങ്കിലും അതു മലയാളത്തിൽ  "വായ്ൽ വെള്ളിക്കരണ്ടിയുമായി ജനിക്കു"മ്പോൾ അതൊരത്ഭുതപ്രസ-‌

വമായിരിക്കും. പദത്തിനു പദംവച്ച് ഒരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/278&oldid=169132" എന്ന താളിൽനിന്ന് ശേഖരിച്ചത്