ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭ഠ ശാസ്തം--വംവർത്തനി

     Aqua ജലംതന്നെ; Aqua Fortis ശക്തദ്രവകമാണ്; Aqua Marine സമുദ്രനീലക്കല്ലായി ;Aqua Regia രോജദ്രാവകവുമാണ്.Aqua എന്നുള്ള ഏകപദത്തിന് എത്ര മലയാള പദങ്ങൾ മാറിവന്നിട്ടുണ്ട് ! സുനിശ്ചിതമായ ഒരു സാങ്കേതിക ശബ്ദം  ഇത്രമാത്രം മാറ്റങ്ങൾ അനുവദിച്ചു കൊടുക്കാമോ? അതുപോലെ Bleach വെളുപ്പിക്കുക ; Bleaching Powder അലക്കുകുമ്മായം എന്നിങ്ങനെ ഒരു പദത്തിന്റെ അർത്ഥം തന്നെ, പലതായി മാറുന്നുണ്ട്.Bromide,Hydrogen,Chloride മുതലായ ശബ്ദങ്ങൾ മലയാള ഭാഷയുടെ പ്രക്രതിക്കു യോചിച്ചവയല്ല.അവ ബ്രോമേദം,ആർദ്രജം,ക്ലോറദം എന്നിങ്ങനെ മാറ്റുന്നതു ഭാഷാസ്വരൂപത്തിനുചിതമായിരിക്തും.തിരുവനന്തപുരം Trivandrum വും ത്രിശ്ശിവപേരൂർ Trichurഉം,ഉദകമണ്ടലം,Ootacumundu ഉം ആയി ഇംഗ്ലീഷുകാർ മാറ്റിയിരിക്കുന്നതു നോക്കുക.Oxygen, Hydrogen,Nitrogen ,മുതലായ ശബ്ദങ്ങളെ,അക്ഷജം,ആർദ്രജം,നത്രജം എന്നിങ്ങനെ വംഗഭാഷാ നിഘണ്ടുവിൽ കൊടുത്തിരിക്കുന്നതിൽ അധികം 

ഔചിത്യമില്ലയോ എന്നു സംശയിക്കുന്നു. ആകപ്പാടെ ഈ സാങ്കേതിക ശബ്ദകോശം ഒരു പ്രഥമശ്രമമായിമാത്രം കണക്കാക്കാനേ തരമുള്ളു .ഒരു പക്ഷേ, ഇത്തരം വ്യവസായം അത്ര ക്ഷിപ്രസാദ്ധ്യവുമല്ല.

                                          യൂറോപ്പിൽ ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച്, റഷ്യൻ, ഇറ്റാലിയൻ മുതലായപല ഭാഷകളുണ്ടെങ്കിലും അവയിലെല്ലാം സാങ്കേതികശബ്ദം പൊതുവേ ഒന്നുതന്നെയാണ്. ഇന്ത്യയിൽ, ബംഗാളി, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, കർണാടകം മുതലായ അനവതി ഭാഷകളുണ്ട്.

അവയ്ക്കെല്ലാറ്റിനും സാങ്കേതികശബ്ദദാരിദ്രവുമുണ്ട്. ആ ദാരിദ്രം പരിഹരിക്കുന്നതിനായി യഥാശക്തി അതാതു ഭാഷാപണ്ഡിതന്മാർ ഇപ്പോൾ പരിശ്രമിച്ചുവരുന്നു. ഇവരെല്ലാവരും ഒന്നിച്ചുചേർന്ന് ഒരു പ്രയത്നംചെയ്താൽ ഇന്ത്യയിലാകമാനം ഒരേ സാങ്കേതികശബ്തങ്ങൾ വ്യാപരിക്കുന്നതിന്

ഇടയായിത്തീരിന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/281&oldid=169135" എന്ന താളിൽനിന്ന് ശേഖരിച്ചത്