ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേരളവും ശാസ്ത്രപരിശ്രമവും ൨൪൫

         ണക്കിലധികം പിഴച്ച പരഹിതഗണിതത്തിൻ പകരമായി ദൃഗ്ഗണിതമുണ്ടാക്കുവാൻ ചെയ്ത നിരീക്ഷണങ്ങളും അവയെക്കുറിച്ചുള്ള ചില കഥകളും ഇന്നും കേരളീയരുടെ ഇടയിൽ സുപ്രസിദ്ധമാണല്ലോ. പതിവായി നക്ഷത്ര നിരീക്ഷണംചെയ്തിരുന്ന തിരുവായമണപ്പുറത്ത് തോർത്തുവിരിച്ചുകിടന്നു നക്ഷത്രങ്ങളെ നോക്കിയതിനാൽ ആകാശം നന്നേ താഴ്ന്നു  വന്നതായി അദ്ദേഹത്തിനു് തോന്നിഎന്നാണ്, അതിശയോക്തിയാണെങ്കിലും ആചാര്യന്റെ നിരീക്ഷണപാടവത്തെ നല്ലവണ്ണം വെളിപ്പെടുത്തുന്ന ഒരു കഥ. അഷ്ടവൈദ്യന്മാരെന്നു ശ്രുതിപ്പെട്ട നമ്പൂതിരിമാരുടെ ഗൃഹങ്ങൾ അന്നും ഉണ്ടായിരുന്നിരിക്കണം. അവർ വൈദ്യവിഷയത്തിൽ എന്തെല്ലാം വിശിഷ്ടപദ്ധതികൾ ഏർപ്പെടുത്തിയെന്നൂഹിപ്പാൻ കേരളത്തിന് ആ ശാസ്ത്രംവഴി ഇന്നുമുള്ള പേരല്ലാതെ മറ്റൊന്നുമില്ല. ഇവിടെ പ്രസ്താവിച്ച കാലം കഴിഞ്ഞിട്ടും നമ്പൂതിരിമാരും അവരോടടുത്ത ചിലരും കേരളത്തിന്റെ ശാസ്ത്രപരിശ്രമശീലം നിലനിർത്തിപ്പോന്നു എന്നതിനു് കരണപദ്ധതി,യുക്തിഭാഷ, സദ്രത്നമാല, പ്രശ്നമാർഗ്ഗം എന്നീ ജ്യോതിഷഗ്രന്ഥങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ട്.   

ഇവയിൽ അവസാനത്തെ ഗ്രന്ഥത്തെക്കുറിച്ചു് ഈ ലേഖകനു് ഒരഭിപ്രായവും പറയുവാൻ സാധിക്കയില്ലെങ്കിലും, വരാഹമിഹിരന്റെ ബൃഹജ്ജാതകത്തിനെന്നപോലെ, ഇന്നു ഭാരതത്തിൽ നടപ്പുള്ള ഫലഭാഗഗ്രന്ഥങ്ങളിൽ അതിനു് ഒരു ഉത്തമസ്ഥാനമുണ്ടെന്നാണ് പറഞ്ഞുകേൾക്കുന്നതു്. മറ്റവമൂന്നും, വിഷയം പഴയകാലത്തിനു മാത്രം ചേർന്നതാണെങ്കിലും,രചനാരീതികൊണ്ടു് ഇന്നത്തെ ഏതു പാശ്ചാത്യഗ്രന്ഥത്തോടും കിടപിടിക്കുന്നവയാണു്. ഇന്നു കേരളത്തിൽ നടപ്പിലിരിക്കുന്ന ഗണിതപദ്ധതികളുടെ ഉപപത്തി സംക്ഷിപ്തമായെങ്കിലും വിശദമായി പ്രതിപാദിക്കുന്നവയാണു് 'കരണപദ്ധതി'യും 'സദ്രത്നമാല'യും. 'യുക്തിഭാഷ'യിൽ ഗണി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/286&oldid=169140" എന്ന താളിൽനിന്ന് ശേഖരിച്ചത്