ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേരളവുംശാസ്ത്രപരിശ്രമവും ൨൭൯

      മേലാൽ  ഹാസ്യജനകം മാത്രമായിരിക്കും. വേദാന്തതത്വസ്ഥാപനത്തിനുകൂടി നാം ഇന്നത്തെ ഭൌതികവിജ്ഞാനങ്ങളെ ആശ്രയിക്കേണ്ടിവരും.
      ഇങ്ങനെ ഇരിക്കെ, ഈവിജ്ഞാനസമ്പാദനത്തിനു് ഇന്നത്തെ കേരളീയനു് എന്താണു് മാർഗ്ഗം? പഴക്കം തട്ടിയ ഒരദ്ധ്യാപകന്റെ നിലയിൽ, ചെറു
      പ്പക്കാരായ അദ്ധ്യാപകന്മാരോടു സ്കൂൾവിട്ടതിന്നുശേഷവും വിദ്ധ്യാർത്ഥിയായി പഠിപ്പിക്കുന്ന വിഷയങ്ങളിൽ പൂർവ്വാധികംജ്ഞാനം സമ്പാദിക്കണ
      മെന്നു് ഈ ലേഖകൻ ഉപദേശിക്കാറുണ്ടെങ്കിലും, അവരിൽ ഇംഗ്ലീഷറിയാത്തവരോടു ശാസ്ത്രവിഷയങ്ങളിൽ ഇന്ന പുസ്തകങ്ങളാണു് വായിക്കേണ്ട
      തെന്നു പറയുവാൻ സാധിക്കാതെ കുഴങ്ങീട്ടുണ്ടു്. അത്രകണ്ടു് ദാരിദ്ര്യം ഈ വിഷയത്തിൽ കൈരളിക്കുണ്ടെന്നു നാം ഏവരും ഓർക്കേണ്ടതാണു്.
                   പറയുവാൻ സൌകര്യത്തിനുവേണ്ടി ഇവിടെ പാശ്ചാത്യവിജ്ഞാനം എന്നു പറഞ്ഞുവെന്നേയുള്ളു. അതു കേവലം പാശ്ചാത്യമല്ല. 
      ഗണിതവും,ജ്യോതിഷവും, പദാർത്ഥധർമ്മങ്ങളും,അണുവും,പരമാണുവും,പൌരസ്ത്യഗ്രന്ഥങ്ങളിൽ ധാരാളം പ്രതിപാദിക്കപ്പെട്ടവയാണു്. അടുത്ത
      കുറേനൂറ്റാണ്ടുകളിലായി പാശ്ചാത്യർക്ക് ഈ വിഷയങ്ങളുടെ പ്രതിപാദനത്തിനു് സൌകര്യവും ഉത്സാഹവും ലഭിക്കയും അവർ അത്ഭുതകരമാം
      വണ്ണം ചില നവീനതത്വങ്ങളെ കാണുകയും ചെയ്തു എന്നേയുള്ളു. ഏതൊരു പാശ്ചാത്യശാസ്ത്രത്തിന്റെയും ചരിത്രം അന്വേഷിച്ചാൽ അതിന്റെ
      ആദിമൂലം ഏതെങ്കിലും  പൌരസ്ത്യദേശത്തായി കാണാം. സമ്പൽസമൃദ്ധിയോടുകൂടി ജീവിക്കുന്ന ഏതു മനുഷ്യനും അവശ്യം അന്വേഷിക്കുന്ന 
       വിഷയങ്ങൾ തന്നെയാണു് ഇവയെന്നോർത്തു് ഇവയെ നമുക്കും വേണമെന്നു കരുതിയാൽ മതി.

രണ്ടാമതു് ഇന്നത്തെ കേരളത്തിൽ മാത്രമല്ല ഭാരഖണ്ഡത്തിൽ ഒട്ടാകെ മതസംബന്ധമായും സമുദായികമായും അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/290&oldid=169144" എന്ന താളിൽനിന്ന് ശേഖരിച്ചത്