ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൮ഠ ശാസ്ത്രം_വിവർത്തനം
നാശാസ്യമായ അനവധി സംഗതികൾ ഉണ്ട് . കയ്യൂക്കുകൊണ്ടു ഇവയെ നിലനിർത്താമെന്നോ മാറ്റാമെന്നോ കരുതുന്നതു വൃഥാവിലായിത്തോന്നുന്നു. സാമ്പത്തികശക്തികൾ ഒരു വശത്തുകൂടി പ്രവർത്തിക്കുന്നുണ്ടായിരിക്കും. എന്നാൽ മറ്റൊരുവശ ത്തുകുടി ശാസ്ത്രചിന്തകളും പ്രവർത്തിക്കേണ്ടത് അത്യാവശ്യമാകുന്നു.ഇന്നത്തെ ചില അനാശാസ്യങ്ങൾ പലതും ശാസത്ര സിദ്ധമെന്നു വിശ്വസിക്കുന്ന പാവങ്ങൾ ഉണ്ട് . ശാസ്ത്രാഭ്യാസനംകൊണ്ടല്ലാതെ ഇന്നത്തെ ചില അനാശാസ്യസ്ഥിതികളുടെ വൈരൂപ്യവും ദ്രോഹകാരകത്വവും കാമുവാൻ സാധിച്ചില്ലെന്നു വരും. സംസ്കൃതംകൂടാതേയും ഇതരരാജ്യങ്ങളിൽ ജനങ്ങൾ സസുഖം വസിക്കുന്നുണ്ടെന്നും,എന്നാല്ഡ നമ്മുടെ നാട്ടിൽ സംസ്കൃതത്തെ മാത്രം പരിത്യജിച്ചതാണ് വലിയ അബദ്ധമായ തെന്നും, ഈ ലേഖകൻ ഒരവസതരത്തിൽ പറഞ്ഞു ആദ്യം അദ്ദേഹത്തിന്റെ പ്രീതിയേയും ബഹുമതിയേയും സമ്പാദിച്ചതായി ഓർക്കുന്നുണ്ട്. അനേകം നൂറ്റാണ്ടുകളായി വളർന്നും ദുഷിച്ചും വന്ന ഒരു സംസ്കാരത്തോടുകൂടിയ ഈ വന്ദ്യഭൂവിൽ അല്പവിദ്യക ളെക്കൊണ്ടു മാറ്റങ്ങൾ വരുത്താമെന്നു വിചാരിക്കുന്നതു തെറ്റാകുന്നു. രാജാറാംമോഹനനും ദയാനന്ദസരസ്വതിയുമായിരിക്കണം ഈ വിഷയത്തിൽ നമ്മുടെ മാതൃകാപുരുഷന്മാർ. ഭാരതഖണ്ഡത്തിൽ അഭ്യസിച്ചുപോന്നശാസ്ത്രങ്ങളെ സംസ്കൃതത്തിലോ മാതൃഭാഷ യിലോ അഭ്യസിച്ച് അവയെ ആധുനികശാസ്ത്രങ്ങളോട് ഒത്തുനോക്കേണ്ടതു നമ്മുടെ കടമയാണ്. ആ കടമ തീർക്കുന്നതോടുകൂടി
നമുക്ക് വന്നുചേർന്നിട്ടുള്ള അബദ്ധങ്ങളെ അറിയാറാകും; ശാസ്ത്രങ്ങൾക്കു നമ്മുടെ ഇടയിൽ ഒരു ഉറച്ച പ്രതിഷ്ഠ ലഭിക്കയും ചെയ്യും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.