ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാശ്ചാത്യശാസ്ത്രവും മലയാളഭാഷയും
_______ (കെ. ഭാസ്കരൻ നായർ, എം. എസ് സി.)
പാശ്ചാത്യശാസ്ത്രം എന്ന പദംകൊണ്ടു ഞാൻ വിവക്ഷിക്കുന്നതു് ഇംഗ്ലീഷിൽ സയൻസ് എന്നു പറയുന്ന വിജ്ഞാനശാഖയെയാണു്. ഈ വിജ്ഞാനം നമ്മുടെ നാട്ടിൽ വേണ്ടപോലെ പ്രചരിച്ചിട്ടില്ലെന്നു് എല്ലാവരും സമ്മതിക്കുമെന്നു വിശ്വസിക്കുന്നു . ഇതൊരു കുറവാ ണെന്നുള്ളതിലും സംശയമില്ല. എന്തെന്നാൽ മനുഷ്യന്റെ ജന്മസിദ്ധമായ അന്വേഷണബുദ്ധിയെ തൃപ്തിപ്പെടുത്തുന്നതിനും അവന്റെ ഭൗ തികമായ ഐശ്വര്യത്തെ വർദ്ധിപ്പിക്കുന്നതിനും അതു് ഇതരഭൂവിഭാഗങ്ങളിൽ അത്യധികം സഹായിച്ചിട്ടുണ്ടു്. പാശ്ചാത്യർക്കു കഴിഞ്ഞ ഒന്നുരണ്ടു നൂറ്റാണ്ടുകളായി സിദ്ധിച്ചിട്ടുള്ള ഐശ്വര്യത്തിന്റേയും , ലോകകാര്യങ്ങളിൽ അവർ നേടിയിരിക്കുന്ന പ്രാധാന്യത്തിന്റേയും നിദാനം സയൻസാകുന്നു. ഈ പ്രഭാവവും പ്രാധാന്യവും നിലനില്ക്കുമോ എന്നും, അതു യഥാർത്ഥമായ ഒരു മേന്മയാണോ എന്നും ഉള്ള പ്രശ്നങ്ങലെപ്പറ്റി പ്രതിപാദിക്കുവാൻ ഞാൻ ഒരുങ്ങുന്നില്ല. ശാസ്ത്രവിജ്ഞാനം ജനസമുദായത്തിൽ പ്രചരിക്കുകയും അതുമുഖേന സിദ്ധിക്കു ന്ന സൗകര്യങ്ങളുടെ മുടലെടുക്കുകയും ചെയ്യേണ്ടതു് ആവശ്യമാണെന്നും അങ്ങനെ ചെയ്യുന്നതു് നല്ലതാണെന്നും വിശ്വസിച്ചുകൊണ്ടാണു് ഞാൻ ഈ പ്രസംഗം ആരംഭിക്കുന്നതു്. പാശ്ചാത്യം എന്ന വിശേഷണം കൊടുത്തിരിക്കുന്നതുകൊണ്ടു് സയൻസ് പാശ്ചാത്യരാജ്യക്കാരുടെ പൈതൃകമാണെന്നു
ധരിക്കരുതു്. അയ്യായിരം വർഷങ്ങൾക്കു മുമ്പുണ്ടായി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.