ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൬ ശാസ്ത്രം-വിവർത്തനം ന്ത്രചിന്തയുടെ കൈത്തിരിയെ കാത്തു രക്ഷിച്ചതു പൗരസ്ത്യരാണ്.ഇങ്ങനെ ചരിത്രദൃഷ്ടിയാ നോക്കുമ്പോൾ നമുക്കും ശാസ്ത്രത്തിന്റെ മേൽ അവകാശവാദം നടത്താവുന്നതാണെന്നു കാണം.പക്ഷെ സയൻസിന്റെ പിൽക്കാലത്തെ ഗതിയെപ്പറ്റി ചിന്തിക്കിമ്പോൾ ഈ അവകാശവാദംകൊണ്ടു് ആദ്ധ്യാത്മികമായ ഒരു സംത്രപ്തിയും,നമ്മുടെ പാരമ്പര്യത്തെപ്പറ്റിയുള്ള ഒരു അഭിമാനവും അല്ലാതെ പ്രായോഗികമായ യാതൊരു മേന്മയും ലഭിക്കാനില്ലെന്നു പറയേണ്ടിയിരിക്കന്നു.

   സയൻസിന്റെ മേന്മയേപ്പറ്റി ഇന്നും നാം പറയുമ്പോൾ അതിന്റെ ചരിത്രമല്ല ഇന്നത്തെ നിലയാണു് നമ്മുടെ ദൃഷ്ടിയിൽ പെടുന്നത്.ഇന്നത്തെ ശാസ്ത്രം കഴിഞ്ഞ മുന്നൂറു വർഷത്തെ പരിശ്രമത്തിന്റെ ഫലമാകുന്നു.ഈ പരിശ്രമം നടത്തുന്നതിനും അതിന്റെ ഫലങ്ങൾ അനുഭവിക്കുന്നതിനും ഭാഗ്യം സിദ്ധിച്ചതു  പാശ്ചാത്യർക്കാണു്.വിത്ത് എവിടെനിന്നു കിട്ടിയതായാലും അതു ക്രിഷിചെയ്യുവാനാണു് വിളവെടുക്കുന്നത്.വിളവുണ്ടാക്കിയതിലുള്ള അഭിമാനവും അവന്റേതാകുന്നു.പാശ്ചാത്യശാസ്ത്രം എന്നു പറയുന്നതിന്റെ സാധുത ഇതാകുന്നു.ശാസ്ത്രം എവിടെനിന്നുണ്ടായി എന്നുള്ളതല്ല പ്രധാനം.എവിടെയാണു് അതിനു പുഷ്ടി ലഭിച്ചതെന്നുള്ളതാണു് പരിഗണിക്കേണ്ടതു്.ഇങ്ങനെ നോക്കിയാൽ കഴിഞ്ഞ മൂന്നാറു വർഷങ്ങളായി സയൻസിന്റെ വിളഭൂമി യൂറോപ്പാണെന്നു കാണാം.

സയൻസിന്റെ ഈ ആധുനികവൈഭവങ്ങളുടെ നേർക്കാണു്നാം ഇന്നു കൊതിയോടെ നോക്കുന്നതു്.അതിന്റെ ചിന്താപരമായ നേട്ടങ്ങളല്ല,പ്രായോഗികമായ പ്രയോജനങ്ങളാണു് നമുക്ക് ആവശ്യം.ഭൗതികമായ അഭിവൃദ്ധിക്കുതകുന്ന ഒരുപായമെന്നനിലയിൽ മാത്രമേ സയൻസിനെ നാം കൈവരിക്കേണ്ടതുള്ളു എന്നാണു് എന്റെ അഭിപ്രായം.നമ്മുടെ പോരായ്മകൾ ഐഹികങ്ങളാണു്.ശുദ്ധമായ ചിന്തയു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/297&oldid=169151" എന്ന താളിൽനിന്ന് ശേഖരിച്ചത്