ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯൮ ശാസ്ത്രം__വിവർത്തനം സികനായി ഞാനും കൊതിക്കുന്നു__മത്സരിക്കുവാനോ പടവെട്ടുവാനോ അല്ല ശാസ്ത്രം വരുന്നത്. അതിന്റെ ലോകം തേജോമയവും പരമപാവനവുമായ നിങ്ങളുടെ ലോകത്തിൽനിന്ന് അതി ദൂരം അകന്നതാണ്. ഭാഷയോട് അതിനുളള ബന്ധം സേട്ടിനും ചെട്ടിയാർക്കും ഉള്ളതുമാത്രമാകന്നു. അതിന്റെ നിർബന്ധങ്ങളിലും നിയന്ത്രണങ്ങളിലും നിന്ന് അകലണമെന്നാണ് അതിന്റെ ആഗ്രഹം. സ്വന്തവും സാർവ്വലൗകികവുമായ ഒരു ഭാഷയിലൂടെ സംസാരിക്കുന്നവനാണ് അതിന്റെ യത്നം. ഗണിതശാസ്ത്രം ഇതു സാധിച്ചുകഴിഞ്ഞിരിക്കുന്നു. (മുകളിൽ നോക്കുക). മറ്റു ശാസ്ത്രങ്ങളും ആ ലക്ഷ്യത്തിലേക്കുതന്നെയാണ് പുരോഗമിക്കുന്നത്. നിങ്ങളാകട്ടെ ഭാഷയുടെ അന്തരാത്മാവിലേക്കു കൂടുതൽ കൂടുതൽ അടുക്കുവാനാണ് യത്നിക്കുന്നത്. നിങ്ങളുടം സുന്ദരസ്വപ്നങ്ങളെ അതു മുടക്കുന്നില്ല. ആവോളം അകന്നുനിന്ന് ആദരിക്കുന്നതേയൊള്ളൂ.

ഒരു പാമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും കടക്കണം. ശാസ്ത്രം നിങ്ങളോടുകാണിക്കുന്ന ഈ ആദരവ് നിങ്ങൾ അങ്ങോട്ടും കാണിച്ചേ മതിയാവൂ. നിഷ്പത്തിയും നിരുക്തവും പാണിനിയേയും പതഞ്ജലിയെയും ഉദ്ധരിച്ച് ശാസ്ത്രത്തിന്റെ സാർവലൌകികമായ വളർച്ചയെ മുടക്കാതിരിക്കുവാൻ നിങ്ങളും നിഷ്കർഷിക്കേണ്ടിരിക്കുന്നു. സാഹിത്യകാരന്മാരോടും ഞാൻ ഹൃദയപൂർവ്വം ചെയ്യുന്ന അപേക്ഷയാണിത്. ആരുടേയും അപേക്ഷയും അദ്ധ്വാനവും കൂടാതെ തന്നെ സാഹിത്യവും ശാസ്ത്രവും അവയുടെ ആഭ്യന്തര പ്രകൃതിയിൽത്തന്നെ ഈ പരസ്പരബഹുമാനം പാലിക്കുമെന്നും എന്തെല്ലാം തർക്കങ്ങളും മത്സരങ്ങളും ഉണ്ടായാലും ഓരോന്നും അതതിന്റെ വഴിക്കുതന്നെ പൊയ്ക്കൊള്ളുമെന്നും നിശ്ചയമാണ്. എങ്കിലും വൃഥാശ്രമങ്ങൾ ഇല്ലാതെ കഴിക്കുവാൻവേണ്ടി ഇത്രയും പറഞ്ഞുവെന്നേയുള്ളൂ. സയൻസും സാഹിത്യവും ഒന്നാണെന്നുള്ള തെറ്റിദ്ധാരണയിൽനിന്നാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/309&oldid=169160" എന്ന താളിൽനിന്ന് ശേഖരിച്ചത്