ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩റ൮ ശാസ്ത്രം_വിവർത്തനം

യ്യന്നവർ നിങ്ങളുടെ പദങ്ങളെ ഉപേക്ഷിക്കുകയാണെങ്കിൽ നിങ്ങൾ പരിഭവിക്കരുതു്. ധിക്കാരംകൊണ്ടു് അവർ അങ്ങനെ ചെയ്യുകയല്ലെന്നു ഞാൻ ഉറപ്പുപറയാം. ഭാഷയല്ല, ശാസ്ത്രമാണു് അവർ പഠിപ്പിക്കേണ്ടതു്. അതു പദങ്ങളുടെ മേൽ പല നിബന്ധങ്ങളും പ്രയോഗിക്കാറുണ്ട്. പലവിധത്തിൽ അവയെ മർദ്ദിക്കേണ്ടിവരും. ഈ നിർബന്ധങ്ങളും ആവശ്യങ്ങളുമെല്ലാം മുൻകൂട്ടികാണുവാൻ സാധിക്കയില്ല. പഠിപ്പിക്കുവാൻ തുടങ്ങമ്പോഴേ പ്രയാസങ്ങൾ വരുമ്പോഴെല്ലാം നിങ്ങളുടെ അടുക്കലേയ്ക്കു് ഓടിവരുവാൻ സാധിക്കുകയില്ല. പദങ്ങളുടെ ഭംഗിയിലല്ല, കാര്യം പറഞ്ഞുമനസിലാക്കുന്നതിലാണ് ശാസ്ത്രകാരൻ വ്യഗ്രനായിരിക്കുന്നത്. ഏതോ ഒരു പദാർത്തെ നേരെ എടുത്തു തീയിവെയ്ക്കരുതെന്നും സാവധാനം ചൂടുപിടിപ്പിക്കണമെന്നും പറയുവാൻ വാക്കുകിട്ടാതെ പോയ ഒരു സയൻസ് അദ്ധ്യാപകൻ ഇങ്ങനെ പറഞ്ഞതായികേട്ടിട്ടുണ്ട് :

"DON'T HEAT IT , but h-e-a-t it"

സയൻസും ഭാഷയും തമ്മിലുള്ള ബന്ധം ഇത്രേയുള്ള

സാങ്കേതികപദങ്ങളുടെ പ്രശനം മഹ്വത്ത്വം സങ്കീർണ്ണവുമാണ്. മാതൃഭാഷ മുഖ്യേനയുള്ള നിർബന്ധിതവിദ്യാഭ്യാസം നപ്പിലായി വളരെ കാലം കഴിഞ്ഞതിനു ശേഷമേ ഈ പ്രശ്നത്തിന് സ്ഥിരമായ പരിഹാരം ഉണ്ടാകുകയുള്ളു. അതുവരെ ഉണ്ടാകുന്ന പ്രയാസങ്ങളും സാഹസ്സങ്ങളും വൃത്തികേടുകളും അനിവാര്യങ്ങളാണ്. പക്ഷേ അവയെല്ലാം അതിനു സഹായകങ്ങളാകുന്നു. കൊച്ചിയിലും മലബാറിലും തിരുവിതാംകൂറിലും ഇതിനുവേണ്ടിയുള്ള ഔദ്യോഗികങ്ങളും അനൗദ്യോഗികങ്ങളുമായ ഉദ്യമങ്ങൾ നടക്കുന്നുണ്ടു്. ഇങ്ങനെ നിർമ്മിക്കപ്പെടുന്ന പദാവലികളെല്ലാം താല്ക്കാലികങ്ങളാണെന്നു നാം പ്രത്യേകം ഒർമ്മിക്കേണ്ടതാണെന്നു മാത്രമേ എനിക്കു പറയാനുള്ളു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/313&oldid=169164" എന്ന താളിൽനിന്ന് ശേഖരിച്ചത്