ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യക്ഷപ്രസംഗം

പ്പിച്ചിരുന്നില്ല. തന്നിമിത്തം പ്രഹസനമെന്നും സദ്യവട്ടമെന്നും മറ്റും ചില പുരോഭാഗികൾ അത്തരത്തിലുള്ള ക്ഷണികവും അനിയന്ത്രണാധീനവുമായ ഒരു സംരംഭത്തെ ആക്ഷേപിച്ചതു സഹ്യമല്ലെങ്കിലും, സമുചിതമല്ലെന്നു വാദിക്കുവാൻ നിർവാഹവുമില്ലായിരുന്നു. പരിഷത്തു് ഈ ന്യൂനത ധരിക്കാത്തതുകൊണ്ടല്ല ഇതുവരെ അതു പരിഹരിക്കുന്നതിനു് ഉദ്യമിക്കാതിരുന്നതു്. അതിനുയോജിച്ച സംവിധാനത്തിനുവേണ്ട സാഹായ്യസന്നദ്ധന്മാരെ ഒരിടത്തും ലഭിക്കാതിരുന്നതുകൊണ്ടു മാത്രമാണു്. ഏതായാലും ഈ ഷോഡശസന്നേളനത്തോടുകൂടി ആ മട്ടും മാതിരിയും മാറുകയും പരിഷത്തിനു സ്വന്തം കാലുകളിൽത്തന്നെ തലയുയർത്തിപ്പിടിച്ചു നില്ക്കുവാനുള്ള ശരീരബലം ഉണ്ടാകുകയും ചെയ്തിരിക്കുന്നതു സകല കേരളീയർക്കും ചാരിതാർത്ഥ്യജനകുനായിരിക്കും ആയിരിക്കുന്നതുമാണു്. പ്രശംസനീയമായ പ്രസ്തുതപരിഷ്കാരത്തിന്റെ ഫലം ഇതിനു മുൻപുതന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറേയധികം ആജീവനസാമാജികന്മാരെ പരിഷത്തിനു സമ്പാദിക്കുവാൻ കഴിഞ്ഞു;ഇനിയും അവരുടെ സംഖ്യ പ്രതീക്ഷയെ കവിഞ്ഞു വർദ്ധിക്കുന്നതിനുള്ള ലക്ഷണങ്ങളും തെളിഞ്ഞുകാണുന്നുണ്ടു്. സാധാരണ സാമാജികന്മാരുടെ എണ്ണവും ഇതുപോലെ_അല്ല, ഇതിനെക്കാൾ വളരെ വേഗത്തിലും വളരെയധികം_വർദ്ധിക്കുമെന്നു് അനുമാനിക്കുന്നതും ന്യായമല്ലെന്നു വരുന്നതല്ല.

കാര്യാലോചനായോഗത്തിൽ സെക്രട്ടറി മി:എം. ഒ. ജോസഫ് "നിർവാഹകസമിതിയുടെ മറ്റൊരാഗ്രഹം അടുത്ത സാംവത്സരികത്തിനു മുൻപായി, പരിഷത്തിനു കുറഞ്ഞതു് ൧൦൦ ആജീവനസാമാജികന്മാരേയും ൧൦൦൦ സാധാരണസാമാജികന്മാരേയും" സമ്പാദിക്കണമെന്നുള്ളതാണു് എന്നു പ്രസ്താവിക്കുകയുണ്ടായി. അതു ദിവാസ്വപ്നമോ അതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/316&oldid=169167" എന്ന താളിൽനിന്ന് ശേഖരിച്ചത്