ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉപസംഹാരസമ്മേളനം

മോഹമോ ആണെന്നു് ഇന്നു് ഇവിടെ സന്നിഹിതരായിരിക്കുന്ന ഭാഷാബിന്ധുക്കളിൽ ആരുംതന്നെ കരുതുകയില്ലെന്നും, പ്രത്യുത ആ ആഗ്രഹപൂർത്തിക്കു് അവരാൽ കഴിയുന്നപ്രകാരത്തിലെല്ലാം സഹകരിക്കുമെന്നും എനിക്കു ദൃഢമായ വിശ്വാസമുണ്ടു്. എറണാകുളത്തുവെച്ചു ജാതയായ റജിസ്റ്റർചെയ്തു പരിഷത്തിന്റെ യൗവനദശാപ്രവേശം എറണാകുളത്തുവെച്ചു തന്നെ ആഘോഷിക്കുവാൻ സംഗതിവന്നതും നമ്മുടെ ഭാഗ്യമാണെന്നു നമുക്കു ന്യായമായി കരുതാവുന്നതാകുന്നു.. പരിഷത്തിന്റെ ഭാവിശ്രേയസ്സിനെ സൂചിപ്പിക്കുന്ന ഒരു ശുഭശകുനമായാണു് അതു് എന്റെ ദൃഷ്ടിയിൽ പ്രതിഭാസിക്കുന്നതു്. ഇക്കൊല്ലത്തെ മറ്റൊരു വിശേഷസംഭവം മഹാമഹിമ ശ്രീ കൊച്ചി മൂന്നാംകൂർ പരീക്ഷിത്തു കുഞ്ഞുണ്ണിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് സ്വാഗതസംഘത്തിന്റെ അദ്ധ്യക്ഷപദവി കരുണാപുരസ്സരം അംഗീകരിച്ചു് അതിന്റെ പ്രവർത്തനങ്ങളിൽ ഭാഗഭക്കായി അതിനെ അന്തസ്സും ആത്മചൈതന്യവും മിന്നിത്തിളങ്ങുന്ന ഒരു സംഘടിതശക്തിയാക്കിത്തീർത്തിരിക്കുന്നുവെന്നുള്ളതാണു്. രാജകുടുംബാംഗങ്ങളെ താവതാമാത്രം സാഹിത്യസമ്മേളനങ്ങളിൽ ആദരിക്കുകയും ആരാധിക്കുകയും ചെയ്തുവന്ന ഒരു കാലമുണ്ടായിരിന്നു; ആ കാലം അതീതമായിപ്പോയി എന്നുമാത്രമല്ല, ആഢ്യശബ്ദവും പ്രഭുശബ്ദവും ശ്രവണഗോചരമായാൽ ആ നിമിഷത്തിൽതന്നേ അസ്വാസ്ഥ്യം പ്രദർശിപ്പിക്കുകയും അവഹേളനത്തിനു് ഒരുമ്പെടുകയും ചെയ്യുന്ന അപൂർവ്വം ചിലരും നമ്മുടെയിടയിൽ ആഭാടകുതുകികളായി അങ്ങുമിങ്ങും ഇല്ലാതില്ല. എന്നാൽ അവർക്കും അന്തരാത്മാവുകൊണ്ടു സമഗ്രമായ വൈദുഷ്യത്തെ അഭിനന്ദിക്കുന്നതിനുള്ള സംസ്കാരം ഇല്ലാതെവരാൻ തരമില്ല.

കേരളത്തിന്റെ പൂർവ്വപുണ്യം നിമിത്തം ദ്വേധാ വിദ്വൽ പ്രഭുക്കന്മാരായ ചില സുഗൃഹിതനാമാക്കളെ ഇന്നും നമുക്കു നിരീക്ഷിക്കുവാൻ കഴിയും. അവരുടെ സദസ്സിൽ അഗ്രാസ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/317&oldid=169168" എന്ന താളിൽനിന്ന് ശേഖരിച്ചത്