ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃതജ്ഞതാപ്രകടനം ൩൧൭

കേൾക്കുമ്പോൾ ചിരിക്കത്തക്കതാണെങ്കിലും, വളരെ ശ്രദ്ധേ യമായ ഒരു സംഗതിയാണിതു്. 100 ആജീവനസാമാജിക ന്മാരെന്നു പറഞ്ഞാൽ, പരിഷത്തിനു് പതിനായിരം രൂപാ മൂലധനമുണ്ടായി എന്നാണർത്ഥം. അതായതു് , ഇപ്പോഴത്തെ നിരക്കിനു് പ്രതിവർഷം 400 ക ആദായം കിട്ടുമെന്നു ചുരുക്കം. സാധാരണ കാലഘട്ടങ്ങളിലെ പരിഷത്തിന്റെ സാധാരണ ചെലവുകൾക്ക് ഈ തുക മതിയാകും. അതിനാൽ പൂർവ്വ ഗാമികളുടെ ദുരന്തം ഉണ്ടാകാതെ പരിഷത്തിനെ സജീവ മായി നിലനിർത്തിക്കൊണ്ടുപോകാമെന്നാണു് ഇതിന്റെ അർത്ഥം. ഇപ്പോഴത്തെ ആജീവനസാമാജികന്മാർ അടുത്ത ആറു മാസത്തിനുള്ളിൽ ഓരോരുത്തരെക്കൂടി ചേർത്തുതന്നാൽ 100 അല്ലാ, അതിൽക്കൂടുതൽ ആജീവനസാമാജികർ പരിഷ ത്തിനുണ്ടാകും. സാധാരണസാമാജികന്മാരുടെ സംഖ്യയിലും ഗണ്യമായ വർദ്ധനവുണ്ടായിട്ടുള്ള വസ്ഉതയും ഞാനിവിടെ പ്രസ്താവിച്ചുകൊള്ളട്ടെ

   സാധാരണ സമ്മേളനങ്ങളിൽനിന്നു് വ്യത്യസ്തമായ ഒരു

നടപടി, പ്രമേയങ്ങളെ സംബന്ധിച്ചിടത്തോളം, ഇവിടെ സ്വീകരിച്ചതിനെപ്പററിയും ഒരു വാക്കു പറയേണ്ടതുണ്ടു്. പരി ഷത്തു് അംഗീകരിക്കുന്ന ഏതു തീരുമാനത്തിനും പൊതുസ മ്മേളനത്തിന്റെ സമ്മതിദാനം ഉണ്ടായിരിക്കണമെന്നു് ചുരു ക്കം ചിലർക്കു് അഭിപ്രായമുള്ളതുപോലെ തോന്നുന്നു. അതൊ രു തെററിദ്ധാരണകൊണ്ടുണ്ടായിട്ടുള്ളതാണു്. പ്രമേയങ്ങൾ പൊതുസമ്മേളനം പാസാക്കുന്നപക്ഷം അതു നടപ്പിൽ വരു ത്തുവാനുള്ള ചുമതലയും പൊതുസമ്മേളനത്തിനായിരിക്കണ മല്ലോ. പരിഷത്തു് റജിസ്ററർചെയൂ ഒരു സംഘടനയാക യാ, അതു് ചെയ്യുന്ന ഏതു പ്രവൃത്തിക്കും പരിഷദംഗങ്ങ ളുടെ ഭൂരിപക്ഷസമ്മതി ലഭിച്ചിരിക്കണം. പൊതുസമ്മേളനം ഐകകണ്യേന പാസാക്കിയാലും, പരിഷത്തു് അതു നട

പ്പിൽ വരുത്തണമെങ്കിൽ പരിഷദംഗങ്ങളുടെ ഭൂരിപക്ഷസമ്മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/328&oldid=169171" എന്ന താളിൽനിന്ന് ശേഖരിച്ചത്