ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃതജ്ഞതാപ്രകടനം ൩൧൯


        എന്റെ  വിഷയംവിട്ടു  ഞാൻ  വളരെ  സഞ്ചരിച്ചിരി

ക്കുന്നു. കൃതജ്ഞതാപ്രകടനമാണല്ലോ എന്നിൽ നിക്ഷിപ്ത മായിരിക്കുന്ന കർത്തവ്യം. ആർ ആർക്ക് കൃതജ്ഞത പറയാനാ ണെന്ന് എനിക്കറിഞ്ഞുകൂടാ. നാം എല്ലാം ഒരേ അമ്മയുടെ മക്കൾ: ആ ദേവിയുടെ പാദസപയ്യയ്ക്കായി ഒരോരുത്തരും ഇവിടെ സന്നിഹിതരായിരിക്കുന്നു. ഒാരോരുത്തരും അവരവ രുടെ ചുമതല ആവതുപോലെ നിർവ്വഹിച്ചിരിക്കുന്നു. ചുമ തല നിർവ്വഹിച്ചതിലുള്ള കൃതകൃത്യതയാണ് ഇപ്പോൾ ഏവരു ടേയും മുഖത്തു നിഴലാടുന്നത്. ഇവിടെ ഔപചാരികമായ ഒരു കൃതജ്ഞതയുടെ ആവശ്യമില്ലതന്നെ.

 അതിനാൽ,  കഴിഞ്ഞ ഒൻപതുയോഗങ്ങളിലും  ഇവിടെ

വന്ന് ആദ്ധ്യക്ഷ്യം വഹിക്കുകയോ ചെയ്തി ട്ടുള്ള മഹാശയന്മാക്കു് അക്കായ്യത്തിൽ ഞാനൊരു കൃതജ്ഞത പറയേണ്ടതായിട്ടില്ല; അവരാരും അതു പ്രതീക്ഷിക്കുന്നുമില്ല. എന്നാൽ ഒരു കാർയ്യത്തിന് നാം അവർക്കു കടപ്പെട്ടിരിക്കുന്നു. ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി, വിഭവസമൃദ്ധമായ ഒരു ഒന്നാംതരം വിജ്ഞാനസദ്യയാണ് അവർ നമുക്കു നല്ലിയത്. 'കവിതാമെഴുക്കുപിട്ടി' ഇല്ലാതിരുന്നതുകൊണ്ട് ചിലർക്ക് ഒരതൃപ്തി ഉണ്ടങ്കിലും, തുടരെത്തുടരെയുണ്ടായ ഈ സാഹി ത്യഭുക്തിമൂലം ചിലർക്ക് അജീർണ്ണം ഉണ്ടായിട്ടില്ലേ എന്നു സംശയിക്കേണ്ടതുണ്ടെങ്കിലും, ഈ റേഷൻകാലത്തു പ്രത്യേ കിച്ചും ഇത്ര ഹൃദ്യമായ ഒരു സദ്യ കിട്ടിയാൽ, അതിന്റെ ദാതാക്കളോട് നാം കൃതജ്ഞതകാണിക്കേണ്ടതല്ലെ? അതി നാൽ ഇവിടെവന്ന് ആദ്ധ്യക്ഷ്യം വഹിക്കുകയും പ്രസംഗിക്കു കയുംചെയ്തു എല്ലാ മഹതീമഹാന്മാരോടും ഈ മഹാസദസ്സി ന്റെ നാമത്തിൽ, പ്രവർത്തകസമിതിക്കുവേണ്ടി, ഞാൻ കൃത ജ്ഞത പ്രകാശിപ്പിച്ചുകൊള്ളുന്നു.

  ഈ  ഉപസംഹാരസമ്മേളനത്തിലും,  പൊതു-അദ്ധ്യ

ക്ഷനായ മഹാകവി വള്ളത്തോൾതന്നെ ആദ്ധ്യക്ഷ്യം വഹി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/330&oldid=169173" എന്ന താളിൽനിന്ന് ശേഖരിച്ചത്