ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨൦ ഉപസാഹരസമ്മേളനം

ക്കേണ്ടതായിരുന്നു. എന്നാൽ മലബാറിൽ ഒരു മഹാസദസ്സി നെ സ്വസാന്നിദ്ധ്യംകൊണ്ട് അനുഗ്രഹിക്കാമെന്ന് അദ്ദേഹം നേരത്തേ വാക്കുകൊടുത്തുപോയിട്ടുള്ളതുകൊണ്ട്, അവരെ നിരാശപ്പെടുത്തേണ്ട എന്നു ഞങ്ങൾ തീരുമാനിച്ചു. ആ ശ്രീമ'ന്നാരായണ'നാകട്ടെ, സാക്ഷാൽ 'പരമേശ്വര'നിൽ സകലഭാരവും സമർപ്പിച്ചു സ്ഥലം വിട്ടിരിക്കുന്നു. സാഹിത്യ ത്തെ പോഷിപ്പിക്കുക, സാഹ്യത്യകാരന്മാരെ പ്രോത്സീഹിപ്പി ക്കുക, ഇവ രണ്ടുമാണ് പരിഷത്തുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ള തെങ്കിൽ, കഴിഞ്ഞ നാലു ദശാബ്ദങ്ങളായി ആ സദ്വ്യവസാ യത്തിൽ നിരന്തരം ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഈ "ഹരി" "ഹര"ന്മാർ പരിഷത്തിന്റെ മൂർത്തീകിരണങ്ങൾതന്നെയാ ണെന്ന് അതിശയോക്തിലേശാകൂടതെ പറയാം. ഇവരിരു വരുടെയും വാത്സല്യഭാജനമായ ഈ പരിഷത്തിനെ ഏതൊ രു കോരളീയനാണ് 'ശരണം'പ്രാപിക്കാതിരിക്കുക?

    സാക്ഷാൽ  പണ്ഡിതരാജനും  രാജപണ്ഡിതനുമായ  സ്വാ

ഗതസംഘാദ്ധ്വക്ഷൻ തിരുമേനിയെക്കുറിച്ചും ഒരു വാക്കു എനിക്കു പറയേണ്ടതുണ്ട്. ഭാരതത്തിലെ പ്രശസ്തപണ്ഡിത ന്മാരിൽ പ്രമുഖനായ തിരുമനസ്സിലെ സമ്മിധിയിൽ നിന്ന പ്പോഴണ് "ശിരസ്സ സത്തർക്കുയരാ സമൃദ്ധിയാൽ"എന്ന കാളിദാസവചനത്തിന്റെ പൊരുൾ എന്നിക്കു ശരിക്കു മന സ്സിലായത്. അവിടത്തെ പാണ്ഡിത്യമോ, സേവനസന്നദ്ധ തയോ, വിനയാതിരേകമോ, ഏതാണ് വലുതെന്ന് തീർത്തു പറയുക വിഷമം. സ്വാഗതസംഗഘാദ്ധ്യക്ഷനായിരിക്കുവാനുള്ള ഞങ്ങളുടെ അഭ്യർത്ഥനയെ അവിടുന്ന് എപ്പോൾ സ്വീകരിച്ച വോ, ഈ പരിഷത്സമ്മേളനം പരിപൂർണ്ണവിജയത്തിലെത്തി എന്ന് ഞങ്ങളുടെ തീരുമാനം ഒട്ടും അസ്ഥാനത്തിലായില്ലെന്നുള്ളതിനു നിങ്ങളും സാക്ഷ്യംവഹിക്കുമല്ലോ. അവിടത്തേക്ക് ഈ മഹാ സദസ്സിന്റെ നാമത്തിലും,സ്വന്തം നിലയിലും, ഭക്തിസമ

ന്വിതമായ കൃതജ്ഞത ഞാൻ പ്രകാശിപ്പിതച്ചുകൊള്ളുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/331&oldid=169174" എന്ന താളിൽനിന്ന് ശേഖരിച്ചത്