ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨൮ അനുബന്ധം ൧

   മലയാളസാഹിത്യത്തിന്റെ  സർവതോമുഖമായ   പൌഷ്കല്യത്തിനുവേ

ണ്ടി പരിശിരമിക്കുന്ന ഒരുകേരളീയസ്ഥാപനമെന്നനിലയ്ക്കു പരിഷത്തിന്റെ സ്ഥാനം എറ്റവും അഭിനന്ദനീയമായ ഒന്നാണു് . ഈദുശമായ ഒരു സ്ഥാപ നത്തിൽനിന്നു കേരളത്തിനു പൊതുവിൽ ആശിക്കാവുന്ന കാർയ്യങ്ങളിൽ ഏറ്റ വും ശ്രദ്ധേയമായ ഒന്നുരണ്ടു വിഷയങ്ങളിൽ പരിഷത്തു ശ്രദ്ധ പതിപ്പിച്ചിട്ടു ണ്ടെങ്കിലും ,ഞങ്ങൾക്കു് ഇവിടെ അനുസ്മരിക്കുവാൻ ആഗ്രഹമുണ്ടു് . ഒന്നാമ തായി മലയാളഭാഷസാഹിത്യത്തിൽ കൈകാർയ്യാ ചെയ്യുന്ന എഴുത്തുകാരുടെ ഗ്രന്ഥങ്ങൾശേഖരിച്ചു പ്രസിദ്ധീകരിണത്തിന്നു മുൻപായി വേണ്ടുന്ന നിർദ്ദേ ളങ്ങൾ നൽകുക; ഭാഷാസാത്യത്തിന്റെ മാനനീയമായ വളർച്ചയ്ക്കു് സഹായമാകുവണ്ണം നവനവങ്ങളായ ഉൽകൃഷ്ടികളുടെ ആവശ്യത്തി ന്നയി പരിഷത്തിന്റെ ഭാരവാഹിത്വത്തിൽ വേണ്ട പ്രോത്സാഹനങ്ങൾ നൽകുക;അതില്ലാത്തപക്ഷാ പരിഷത്തിന്റെഅവതരികയോടുകൂടി പ്രസിദ്ധീകരണങ്ങൾ പുറക്കുന്നതിനു് ഉതകന്നതായ ഒരു കമ്മറ്റിയുടെ രൂപീകരണമെങ്കിലും ഇന്നത്തെസ്ഥിതിക്കു് അത്യാവശ്യമാണെന്നു ഞങ്ങൾ ക്കു വിനീതമായ അഭിപ്രായമുണ്ടു് . പാശ്ച്ത്യദേശീയ ഭാഷാസമിതികൾ പലേടങ്ങളിലും ഇപ്രകാരം ഫലപ്രദമായി പ്രവർത്തിച്ചിട്ടുള്ളതായി നമുക്കറി വുള്ളതാണല്ലൊ. അതുകൊണ്ടു കേരളത്തിന്റെ ഭാഷാഭിവൃദ്ധിക്കു് ഔദ്യോ ഗികമായി ഒരു പൊതുസമിതി അത്യാവശ്യമാണു്. രണ്ടാമതായി ഭാഷാ സാഹിത്യത്തിൽ ഇന്നു പ്രവർത്തിച്ചുവരുന്ന യുവലേഖന്മാക്കു് അവരുടെ വാസനാശക്തിയേയും പ്രയത്നത്തേയും ഉണർത്തിക്കൊണ്ടുവരുന്നതിനു സാധിക്കുമാറു ചില മാസികാപ്രസിദ്ധീകരണങ്ങൾ, ദേശങ്ങൾക്കതേറും സാഹിത്യസമ്മേളനങ്ങൾ എന്നിവ നടത്തേണ്ടതാണെന്നും ഞങ്ങൾക്കഭിപ്രാ യമുണ്ടു് . ഈ കാർയ്യങ്ങളിൽ പരിഷത്തിന്റ ശ്രദ്ധയെ സാദരം ക്ഷണിച്ചു കൊള്ളുന്നു . പരിഷത്തിന്റെ സർവവിജയങ്ങൾക്കും ഞങ്ങൾ വീണ്ടുംപ്രാത്ഥി

ക്കുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/339&oldid=169182" എന്ന താളിൽനിന്ന് ശേഖരിച്ചത്