പ്രസ്താവന
ഭാരതത്തിന്റെ ചരിത്രത്തിൽ മൌയ്യ഻കാലചരിതം തങ്കലിപികൊണ്ടു കുറിക്കത്തക്കവണ്ണം അത്രയും മഹത്ത്വ മേറിയതാകുന്നു. ആ മഹിമയേറിയ കാലത്തിലെ ചരി ത്രാവശേഷങ്ങളെ ഗവേഷണം ചെയ്യുമ്പോൾ കണ്ടുകി ട്ടിയ കൌടില്യന്റെ അത്ഥ഻ശാസ്ത്രം ഏറ്റവും പ്രശംസ നീയമായ അന്നെത്തെ ഭരണവ്യവസ്ഥയെ ലോകത്തി ൻറ മുമ്പാകെ കാഴ്ച വെച്ചു. അതുകണ്ട് പാശ്ചാത്യർ അ ത്ഭുതപരതന്ത്രരായിച്ചമഞ്ഞു. നാഗരികതയില്ലാതെ വി ദ്യാവിഹീനരായി ജീവിച്ചുപോന്നവരാണ് ഭാരതീയർ എന്നു വിശ്വസിച്ചുപോന്ന പാശ്ചാത്യലോകം ഒന്നു അ മ്പപരന്നുപോയി. ഭാരതത്തിനു ഒരു പ്രാചീനചരിത്രമുണ്ട ന്നു അപ്പോഴാണ് അവക്ക഻് ബോധപ്പെട്ടത്.
അനന്തരം ചരിത്രാന്വേഷികളായ പാശ്ചാത്യർ പല പ്രാചീനഗ്രന്ഥങ്ങൾ തേടിയും ചരിത്രവസ്തുക്കൾ പരിശോധിച്ചും. വിദേശികളുടെ യാത്രക്കുറിപ്പുകൾ സംഗ്ര ഹിച്ചും പ്രാചീനഭാരതത്തെപ്പറ്റി പഠിക്കുവാൻ പലവ ഴിക്കും പരിശ്രമിച്ചുതുടങ്ങി. അവക്ക് ഏതുരാജ്യത്തിലേ യും ചരിത്രമറിയുന്നതിന്നും അതിൽനിന്നു സാരമായ പാ ഠങ്ങൾ പഠിക്കുന്നതിന്നും അത്രത്തോളം ശ്രദ്ധയുണ്ടു്. എ ന്നാൽ നമ്മുടെയിടയിൽ നമ്മുടെ പൂവ്വ഻ചരിത്രത്തെപ്പ ററി അറിയണമെന്ന് ആഗ്രഹമുള്ളവർ എത്രപേരുണ്ട്! പാശ്ചാത്യരുടെ നാനാവിധമായ അഭിവൃദ്ധിക്കും നമ്മുടെ ദൈനംദിനമായ അധ:പതനത്തിന്നും ഒരു പ്രധാനകാര ണം ഇത്തരം വിഷയങ്ങളിൽ നമുക്കുള്ള അശുദ്ധയായി രിക്കയില്ലേ! അങ്ങിനെ സമ്രാട്ടശോകന്റെയും ചന്ദ്രഗുപ്ത ചക്ര വത്ത഻ിയുടേയും കാലത്തിലെ സ്ഥിതിഗതികൾ ഇപ്പോൾ