ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കയും മററുള്ളവർക്കു ഉപകാരമായിത്തീരുകയും ചെയ്യുമെ ന്നുള്ളതു ഇപ്പോൾ ആ വക വ്യാപാരത്തിലേർപ്പെട്ടിട്ടുള്ള ചുരുക്കം ചില മഹാന്മാരുടെ അനുഭവംകൊണ്ടു അറിയാ മല്ലൊ. നമ്മുടെ നാട്ടിൽ വന്നു വലിയ വലിയ വ്യവസാ യങ്ങൾ നടത്തി അസംഖ്യം ധനലാഭം ഉണ്ടാക്കി അന്യ നാട്ടിലേയ്ക്കു കൊണ്ടുപോകുന്ന വൈദേശികവ്യാപാരിക ളെപ്പോലെ നമ്മുടെ നാട്ടിലുള്ളവർകൂടി ശ്രമിക്കുന്നതാ യാൽ മാത്രമെ നാട്ടിലേയ്ക്കു ധനപുഷ്ടിവരുത്തുവാൻ സാ ധിക്കയുള്ളു. അതുകൊണ്ടു ധനികന്മാരായ നമ്പൂതിരി മാർ ഈ വിഷയത്തിൽ ഉദ്യമിക്കേണ്ടതാകുന്നു.

ഇനിയും എനിക്കു പല സംഗതികളും പറയേണ്ടു ണ്ടെങ്കിലും ഈ ഉപന്യാസം വളരെ ദീർഘിക്കുമോ എന്നു ശങ്കിച്ചു ഇവിടെ ഉപസംഹരിക്കുവാനാരംഭിക്കുന്നു. ഈ അവസരത്തിൽ, പലപ്പോഴും സഭകൾകൂടി സമുദായക്ഷേ മകരങ്ങളായ പല കാര്യങ്ങളേയും ആലോചിച്ചും പ്രവ ർത്തിച്ചും അത്യുത്സാഹം പ്രദർശിപ്പിക്കുന്ന മഹാന്മാരെ അ ഭിനന്ദിക്കുകയും ഇവരുടെ ഉദ്യമങ്ങൾക്കു സർവ്വവിജയങ്ങളും ആശംസിക്കുകയും ഇവരെപ്പോലെ എല്ലാ മഹാന്മാരും സ മുദായോന്നതിക്കായി പരിശ്രമിക്കുന്നതായാൽ നമ്മുടെ സമുദായത്തിന്നു അചിരേണ എല്ലാ അഭവൃദ്ധികളും വ രാതിരിക്കയില്ലെന്നുള്ള എന്റെ അഭിപ്രായത്തെ സസ ന്തോഷം പ്രസ്താവിക്കുകയും ചെയ്യുന്നു.


പൂമുള്ളി തുപ്പൻനമ്പൂതിരിപ്പാട്































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/23&oldid=169476" എന്ന താളിൽനിന്ന് ശേഖരിച്ചത്