ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൧
നമ്മുടെ അലസത

തന്റെ കുഡുംബഭരണമാണ്. അതിന്നു തരമില്ലെങ്കിൽ അന്യന്റെ കീഴിലെങ്കിലും ഒരു ജോലിയുണ്ടായിരിക്കണം. അതും പൂജ്യം തന്നെ. ഈ സംഗതിയിൽ നമ്മുടെ കാരണവന്മാരെത്തന്നെയെ കുറ്റക്കാരാക്കാൻ നിവൃത്തിയുള്ളു. എന്തെന്നാൽ ഒരു തറവാട്ടിൽ ഒരാൾ മൂപ്പുസ്ഥാനം കയ്യേറ്റാൽ പിന്നെ ആ വക സ്വത്തുക്കളെല്ലാം തന്റെ സ്വന്തമാണെന്നും അടുത്ത അനന്തരാവകാശികൾ പോലും തറവാടിനേയൊ സ്വത്തുക്കളേയൊ അല്ലെങ്കിൽ തന്നെ സംബന്ധിച്ചേടത്തോളമെങ്കിലുമോ യാതൊന്നുകൊണ്ടും ചേർന്നവരല്ലെന്നുമാണ് ആദ്യമായിത്തന്നെ വിചാരിപ്പാൻ തുടങ്ങുക. അത്രമാത്രമല്ല, മറ്റുള്ളവർ ഇല്ലത്തേക്കു ചെല്ലുന്നതിൽ തന്നെ അത്ര സുഖവും വിശ്വാസവും ഇല്ലെന്നു നടിക്കയും ചിലപ്പോൾ പറകയും കൂടി ചെയ്തേക്കും. അങ്ങിനെ വരുമ്പോൾ മറ്റുള്ള മെമ്പർമാർക്കു, തറവാട്ടു സ്വത്തിനെപ്പറ്റി സ്ഥായിയൊ കാരണവരെക്കുറിച്ചു ഭയഭക്തിയൊ ഇല്ലാതെ കാണുന്നതിൽ അത്ഭുതപ്പെടുവാനുണ്ടോ? നേരെ മറിച്ച്, ഒരു തറവാട്ടിൽ നാലു മെമ്പർമാരുണ്ടെങ്കിൽ അവർക്ക്, ഓരോരുത്തർക്കും തറവാട്ടു സ്വത്തിനെ നാലായി വിഭജിച്ച്, അതൃത്തി നിശ്ചയിച്ച്, ഓരോ ഭാഗങ്ങളിലുള്ള കാർയ്യന്വേഷണത്തിനു ചുമതലപ്പെടുത്തി, അതിന്റെ മേലന്വേഷണം മാത്രം കാരണവൻ വഹിക്കുന്നതായാൽ അനന്തരവർ മടിയന്മാരായിത്തീരാതിരിക്കയും, കാരണവർക്ക് അദ്ധ്വാനത്തിന്നു വളരെ ലാഭം തറവ്വാ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/29&oldid=169482" എന്ന താളിൽനിന്ന് ശേഖരിച്ചത്