ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ടിന്നു പുഷ്ടിയും ഉണ്ടാകയും ചെയ്യും. എന്നുതന്നെയല്ല, കാരണവസ്ഥാനം ലഭിക്കുമ്പോൾ സാധാരണ കാണുന്നതുപോലെ കാൎയ്യമെന്നുവെച്ചാൽ കറുത്തതോ വെളുത്തതോ എന്നു വിവരമില്ലാതെ വല്ലവരും പറയുന്നവയായ വാക്കുകളും ഉപദേശങ്ങളും രാജനിയമമായിട്ടു പരിണമിക്കാതിരിക്കുന്നതിന്നും, തന്റെ സ്വത്തുക്കൾക്കുള്ള അവകാശികൾ അന്യന്മാരായി പരിണമിക്കാതിരിക്കുന്നതിനും ഒരു കൈക്കൊണ്ട മരുന്നായി തീരുന്നതാണ്. ഈ വക സംഗതികൾ കാരണവന്മാർ ആലോചിക്കയൊ പ്രവൎത്തിക്കയൊ ചെയ്യുന്നില്ലാത്തതുകൊണ്ടാണു നമ്മുടെ കൂട്ടർ ഭൂരിപക്ഷവും മടിയിൽ മുങ്ങിക്കുളിച്ച്, ശീട്ടു,- ചെക്കു,- പാശി,- ചൂതു, മുതലായ ദുൎദ്ദേവതകളെ വളരെ ഭക്തിപൂൎവം ആരാധിച്ചു തങ്ങളുടെ ജന്മം ഇഹത്തിന്നും പരത്തിന്നും ഉപയോഗമില്ലാതാക്കിത്തീൎക്കുന്നത്. ഇതുകൊണ്ടുതന്നെയാണ് ഈ കാൎയ്യത്തിൽ കാരണവന്മാരെത്തന്നെ ചൂണ്ടിക്കാണിച്ചു കുററം പറയേണ്ടിവരുന്നത്.

ഇനി മൂന്നാമതു പറഞ്ഞിട്ടുള്ള സംഗതി എത്ര വിലയുള്ളതാണെന്നു നോക്കാം. അതു ശരിതന്നെ. എന്തെന്നാൽ സകലരേയും പ്രയത്നശീലരാക്കിത്തീൎക്കുന്നതു ക്ഷുൽപിപാസകളാണല്ലൊ. നമ്മുടെ സമുദായത്തെ സംബന്ധിച്ചിടത്തോളം മേൽക്കാണിച്ച സംഗതി അൎത്ഥവത്തായിവരാൻ തരമില്ലാ. എവിടെ പോയാലാണു നമ്മുടെ കൂട്ടാളികൾക്കു കുക്ഷിപൂരണത്തിന്നു ബുദ്ധിമുട്ടേണ്ടിവരുന്നത്? ഒരിടത്തുമില്ല. 'ഗൃഹേ ഗൃ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/30&oldid=169484" എന്ന താളിൽനിന്ന് ശേഖരിച്ചത്