ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹേ ഭോജനമാദരേണ' എന്നു പറഞ്ഞപോലെയാണ് സ്ഥിതി. വാരമായിട്ടും, ഉത്സവമായിട്ടും, അതിഥിപൂജയായിട്ടും - ഒന്നും പറയേണ്ട, ഇരിക്കുന്ന ദിക്കിലെല്ലാം എല തന്നെ. ഇപ്രകാരം പറഞ്ഞതുകൊണ്ടു മേൽപ്പറഞ്ഞ ധൎമ്മവിഷയങ്ങൾ ചുരുക്കണമെന്നല്ല പറയുന്നത്. അത്യാവശ്യം വേണ്ടിവരുമ്പോൾ മാത്രമേ ഇവയെ ഉപയോഗപ്പെടുത്താവു എന്നും, മററുള്ള സമയങ്ങളിലെല്ലാം തങ്ങളുടെ പ്രയത്നത്താൽ സമ്പാദിച്ചു തന്നെ ഉദരപൂരണം ചെയ്യേണ്ടതാണെന്നും, അങ്ങിനെ ചെയ്തെങ്കിലല്ലാതെ നമ്മൾ അദ്ധ്വാനിക്കുന്നതിന്ന് നിൎബ്ബന്ധിതരാകയില്ലെന്നും മാത്രമാണ്.

നാലാമതായി പറഞ്ഞിട്ടുള്ളത് അൎത്ഥസമ്പാദനത്തിനുള്ള വഴിയെ കുറിച്ചാണല്ലൊ. ഒരാൾക്കു ഭക്ഷണകാൎയ്യം എളുപ്പത്തിൽ സാധിക്കുമെന്നിരുന്നാൽ പിന്നെ പ്രധാനമായ ചിലവുകളിൽ മുക്കാലേമുണ്ടാണിയും സാധിച്ചു എന്നുതന്നെ പറയാം. പിന്നീടു അത്യാവശ്യം വല്ല ചിലവുകളും വേണ്ടിവന്നാൽ അതുകൾ സാധിക്കേണ്ടതിലേക്കു വേണ്ടതിലധികം, മുൻകാലങ്ങളെ അപേക്ഷിച്ചു കുറവാണെന്നിരിക്കലും, ദാനം മുതലായവകളിൽനിന്നും കിട്ടുന്നുണ്ട്. അങ്ങിനെ വരുന്ന സംഖ്യയിൽനിന്നും ഒരംശം തന്റെ ചിലവിലേക്കു ഉപയോഗപ്പെടുത്തി ബാക്കിയുള്ള സംഖ്യ ശീട്ട്, പാശി മുതലായ കച്ചവടങ്ങളിൽ ഇറക്കുന്നതുകൊണ്ടു അവൎക്കാണ് നഷ്ടം! ഇങ്ങിനെ എളുപ്പത്തിൽ പുരുഷാൎത്ഥങ്ങൾ സാധിക്കാമെങ്കിൽ പിന്നെ ആ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/31&oldid=169485" എന്ന താളിൽനിന്ന് ശേഖരിച്ചത്