ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൯
കേരളബ്രാഹ്മണരുടെ ഭരണസമ്പ്രദായം

വർക്കു ഒറ്റി, കാണം, പണയം, വെറുമ്പാട്ടം മുതലായി പലെ അവകാശങ്ങളും ഏർപ്പെട്ടിരിക്കുന്നു. ഭൂമിയെ ഭരിക്കുന്നത് അതിന്മേലുള്ള ആദായത്തെ എടുക്കുന്നതുകൊണ്ടുമാത്രം തൃപ്തികരമാവുന്നതല്ല. അതിന്മേൽനിന്നു ആദായം കിട്ടുവാനുള്ള മാർഗ്ഗത്തെ കൂടി പ്രവർത്തിക്കണം. ഭൂസ്വത്തു കൈവശമുള്ളതു കുടിയാന്മാർക്കാകുന്നു. അപ്പോൾ ജന്മികൾ എന്നു പറയുന്ന ബ്രാഹ്മണർക്കു അതിന്മേൽ എന്തു പ്രവർത്തിപ്പാൻ കഴിയും? പ്രവർത്തിക്കും? ഭൂമികളിൽ ക്രമമായി വളം ചേർക്കുക, കൃഷിക്കു വേണ്ടുന്ന വെള്ളം ശേഖരിക്കുക, സമയത്തു കൃഷി ചെയ്യുക, ആയതിന്നുള്ള സാധനങ്ങളേയും വേലക്കാരേയും ശരിയായും നല്ലതായും സമ്പാദിക്കുക, തോടു, പുഴ മുതലായതുകളെക്കൊണ്ടു ഉപദ്രവം വരാതെ കേടുകൾ തീർക്കുക, അതുകളിലെ വെള്ളം കൃഷിക്കുപയോഗപ്പെടുത്തുക__ഈ വക അനവധി കാർയ്യങ്ങൾ ഭൂസ്വത്തു ഭരണത്തിൽ ചെയ്യേണ്ടതാണല്ലൊ. കൈവശം ഭൂമി ഇല്ലാത്തവർ ഇത് എങ്ങിനെ ചെയ്യു,? ഭൂമി കൈവശം വെച്ചിരിക്കുന്ന കുടിയാന്മാരാണു പിന്നെ ചെയ്യേണ്ടതു. അവരും ഇക്കാർയ്യത്തിൽ അത്ര ശ്രദ്ധിക്കുന്നില്ല. ഭൂമിയുടെ ഉടമസ്ഥത ജന്മിക്കാണല്ലൊ. അതിനെ ഇഷ്ടം പോലെ കുടിയാനോടു തിരികെ വാങ്ങുവാൻ ജന്മിക്കു കഴിവുണ്ടെന്നു വരുമ്പോൾ തല്ക്കാലത്തെ ഗുണത്തിന്നു വേണ്ടതു മാത്രമാണു കുടിയാർ ചെയ്യുക. അതിനാൽ കുടിയാന്നു ഇക്കാർയ്യത്തിൽ വേണ്ടത്തക്ക ഒത്താശകൾ ചെയ്തും വിശ്വാസത്തെ ജനിപ്പിച്ചും നടത്തിക്കുകയാണു ജന്മി






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/37&oldid=169491" എന്ന താളിൽനിന്ന് ശേഖരിച്ചത്