ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩0
സമുദായബോധം

ചെയ്യേണ്ടത്. അധികലാഭം മോഹിക്കാതെ ചുരുങ്ങിയ പലിശയിന്മേൽ ഭൂസ്വത്തിനെ നന്നാക്കേണ്ടതിന്നു വേണ്ടത്തക്ക പണം കടം കൊടുക്കുക, അതുകൊണ്ടു ചെയ്യുന്ന പ്രവൃത്തിയിന്മേൽ ദൃഷ്ടി വെക്കുക, ഭൂമിയെ മാറി മാറി അന്യനു കൈവശം പോകാതെ സൂക്ഷിക്കുക_ ഈ വക ജന്മി ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതാണ്. എന്നാൽ കുടിയന്മാർ നല്ലവണ്ണം ഭരണത്തെ നടത്തുന്നതായിരിക്കും. അതിനാൽ ജന്മിക്ക് ആദായം വർദ്ധിച്ചുവരുവാനും അവകാശമുണ്ട്. പശുവിനെ രക്ഷക്കാതെ പാലും, നെയ്യും മോഹ്ഇക്കുന്നതുപോലെ ഭൂമിയെ രക്ഷിക്കാതെ ആദായത്തെ മോഹിക്കുന്നതു അനുചിതമാണല്ലോ.

പക്ഷെ ഇപ്പോഴത്തെ സമ്പ്രദായത്തിൽ ഭൂമി ഒഴിപ്പിച്ചെടുക്കേണമെന്നു വിചാരിക്കുമ്പോൾ കുടിയാന്നു അന്യായമായ ചമയവില കൊടുക്കേണ്ടിവരുന്നു. രാജകീയ നിയമവും അതിന്നനുഗുണമായിരിക്കുന്നു. ഒഴിപ്പിക്കുകതന്നെ വേണ്ടെന്നു വെച്ചാൽ കിട്ടാവുന്നേടത്തോളം ആദായം കിട്ടിപ്പിക്കാനും പ്രയാസമായിരിക്കുന്നു. ആ സ്ഥിതിക്ക് ഉത്തമമായ മാർഗ്ഗം പാടുള്ളേടത്തോളം ഭൂമികൾ സ്വന്തകൈവശംവെച്ചു നേരിട്ടു കൃഷി നടത്തിക്കുന്നതാകുന്നു. കൃഷി ബ്രാഹ്മണർ സ്വന്തമായി ചെയ്യുന്നതിന്നല്ലാതെ ചെയ്യിക്കുന്നതിന്നു ധർമ്മശാസ്ത്രവിരോധമില്ലെന്നാണ് അറിയുന്നത്. അല്ലെങ്കിൽ ആപദ്ധർമ്മമായി കൃഷിയും ബ്രാഹ്മണന്നു വിധിക്കപ്പെടുന്നതാണല്ലോ. "കൃഷതോനാസ്തി ദുർഭിക്ഷം" എന്നും മറ്റും വചനങ്ങളും "ആ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/38&oldid=169492" എന്ന താളിൽനിന്ന് ശേഖരിച്ചത്