ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രിടുന്നുണ്ട്. പൊതുവിൽ ഭരണകാൎയ്യങ്ങളെപ്പററി എല്ലാ മെമ്പർമാരുംകൂടി ആലോചന ചെയ്യേണ്ടതാകുന്നു. കൊല്ലാരംഭത്തിൽ എല്ലാവരുംകൂടി ആലോചിച്ചു ഒരു ബഡ്ജററു തെയ്യാറാക്കുകയും അതിന്നനുസരിച്ചു കാൎയ്യങ്ങൾ നടത്തുകയും വേണ്ടതാകുന്നു. കൊല്ലാവസാനത്തിൽ കൊല്ലോട്ടു റിപ്പോർട്ടും തെയ്യാറാക്കണം. അതിൽ ബഡ്ജററിൽനിന്നു ഭേദപ്പെട്ട ചില കാൎയ്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്നുള്ള കാരണങ്ങളെ വിശദമായി കാണിക്കേണ്ടതാകുന്നു. പ്രത്യേകകാൎയ്യങ്ങളിലും മെമ്പർമാർ കൂടി ആലോചിക്കണം. ഇങ്ങിനെ ആയാൽ ഗൃഹച്ഛിദ്രത്തിന്നു വഴിയുണ്ടാകയില്ല. ഐകമത്യവും സ്വത്തും സുഖവും വൎദ്ധിക്കുകയും ചെയ്യും. എല്ലാ മെമ്പർമാൎക്കും തറവാട്ടു കാൎയ്യത്തിൽ ശ്രദ്ധയും ദൃഷ്ടിയും ഉണ്ടാവുന്നതു വലിയ ഗുണമായിരിക്കും. വലിയ ജന്മികൾക്കല്ലാതെ, അധികം കാൎയ്യസ്ഥന്മാരെ വെക്കേണ്ടുന്ന ആവശ്യമുണ്ടാകയില്ല. കാൎയ്യസ്ഥന്മാരെ വെക്കുന്നതിലും നല്ല പ്രാപ്തിയും വിശ്വസ്തതയും ഉള്ളവരെത്തിരഞ്ഞെടുത്തു വെക്കണം. അവൎക്കു തക്കതായ ശമ്പളം കൊടുക്കണം. എന്നാൽ ന്യായമായി പ്രവൃത്തി എടുക്കും. അന്യായമാൎഗ്ഗത്തിൽ സമ്പാദിപ്പാനുള്ള ശ്രദ്ധയുണ്ടാകില്ല.

മലയാള ബ്രാഹ്മണരുടെ ഇടയിൽ അവർ പണത്തിന്റെ ചിലവിൽ നിഷ്കൎഷ ചെയ്യുന്നതുപോലെ നെല്ല്, അരി മുതലായവകളുടെ ചിലവിൽ നിഷ്കൎഷ ചെയ്യുന്നില്ല. രണ്ടണ കൊടുക്കേണ്ടുന്ന ദിക്കിൽ ആയതിന്നു മടിക്കു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/41&oldid=169496" എന്ന താളിൽനിന്ന് ശേഖരിച്ചത്