ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സാഹം ൩൯

യ്യർ മുതലായ മഹാന്മാർ  തങ്ങളുടെ അത്യുത്സാഹ
ത്താൽ ഉയർത്തിയ ശിക്ഷ്യപരമ്പരകൾ സദാ സകല സ
മ്പത്സമൃദ്ധന്മാരായിരിക്കണമെന്നു ഉദ്ദേശിച്ചു നമ്മുടെ ഇ
ടയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഉത്സാഹമെന്ന ദേവതയെ 
ഭക്തിയോടെ ഉപാസിക്കായ്കകൊണ്ടുതന്നെയാണെന്നാ
ണു വിചാരിക്കേണ്ടത്. എന്നാൽ നമ്മുടെ ഇടയിൽ
അവിടവിടെ നോക്കിയാൽ ഇപ്പോഴും പല വിദ്വാനാരെ
യും, പ്രഭുക്കന്മാരെയും കാണ്മാൻ കഴിയുമെന്നും, അവർക്കു
ള്ള വിദ്യയും, ധനവും മറ്റും    അവരുടെ ഉത്സാഹത്തി
ന്റെ ഫലമാണെന്നും, അതിനാൽ ഉത്സാഹം തീരെ വി
സ്തരിച്ചിട്ടില്ലെന്നുമാണു ചിലരുടെ അഭിപ്രായമെങ്കിൽ അ
തു സ്വാർത്ഥോത്സാഹമാണ് ; യഥാർത്ഥോത്സാഹമല്ല. വ
ല്ല മുക്കിലും മൂലയിലും ഇരുന്നു തങ്ങളുടെ കാര്യം മാത്രം
അന്വെഷിച്ചുകൊണ്ടിരിക്കുന്ന വിദ്വാന്മാരാകട്ടെ ധനവാ
ന്മാരാകട്ടെ ഉള്ളതും ഇല്ലാത്തതും ഒരു പോലെ എന്നല്ലാ
തെ എന്താണു പറവാനുള്ളത് ! ബാലന്മാർ ഏന്തുതന്നെ
തെറ്റുചെയ്താലും അവർക്കു അതുകൊണ്ടൊരു പാപമൊ,
ജനങ്ങളുടെ ആക്ഷേപമൊ ഉണ്ടാവുന്നതല്ല. വിശേഷി
ച്ചും അവരുടെ കാരണവന്മാർ ആ ദോഷം അനുഭവിക്കാ
തെ കഴികയുമില്ല.  ഒരു പുരുഷനെന്നു ഒരുവനെ പറയേ
ണമെങ്കിൽ ആദ്യമായി ബുദ്ധിക്കു തൻേറടം ഉണ്ടാകണം.
അതിലേയ്ക്കു വിദ്യാഭ്യാസമുണ്ടായിരിക്കണം. അതുകൊ
ണ്ടാണു ലൌകികമായും, വൈദികമായുമുള്ള എല്ലാ അറി
വുകളും ഉണ്ടാകുന്നത്. ഇതിന്റെ ശേഷമാണു ഇന്നി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/47&oldid=169502" എന്ന താളിൽനിന്ന് ശേഖരിച്ചത്