ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നവീനവിദ്യാഭ്യാസം

വിടാതെ വെച്ചുകൊണ്ടിരുന്നാൽ ഈ സാമ്രാജ്യത്തിന്റെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കുന്നതാണ് ഉത്തമം.

പ്രസ്തുതഭാഷയുടെ വ്യാപ്തിയെക്കുറിച്ചു ഈ അവസരത്തിൽ വിസ്തരിക്കേണ്ട ആവശ്യമില്ലെന്നു ഞാൻ വിചാരിക്കുന്നു. ഇന്നു കാണുന്ന സകല പരിഷ്കൃതലോകങ്ങളീലും ഇംഗ്ലീഷുഭാഷക്കു പ്രചാരം സിദ്ധിച്ചുവരുന്ന വാസ്തവം സുപ്രസിദ്ധമാണ്. ഇതിനു പുറമെ ഒരു രാജ്യത്തിന്നാവട്ടെ രാജ്യവാസികൾക്കാവട്ടെ വാസ്തവമായ അഭിവൃദ്ധിയിൽ എത്തേണമെങ്കിൽ അവയുടെ യഥാർത്ഥവും ഉൽകൃഷ്ടവുമായ ചരിത്രജ്ഞാനംകൊണ്ടല്ലാതെ സാധിക്കയില്ല. നമ്മുടേ പുരാണങ്ങളും അതുപോലെയുള്ള മറ്റു ഗ്രന്ഥങ്ങളും ഒരു ചരിത്രലേഖനത്തിനും ഒരുവിധം സഹായികളാവാമെന്നല്ലാതെ അവ യഥാർത്ഥചരിത്രങ്ങളെന്നു പറയപ്പെടാമോയെന്നു സശയമാണ്. പ്രകൃതിപഠനത്തിൽ സംഭവിച്ച മാർഗ്ഗാന്തരപ്രസക്തികൊണ്ടും, അദ്വൈതവിചാരത്തിലുള്ള തള്ളിച്ചകൊണ്ടും നമ്മുടെ പൂർവികന്മാർ ഈ വിഷയത്തിൽ മനസ്സുവെക്കാതിരുന്നതു നമുക്കിപ്പോൾ പശ്ചാത്താപത്തിനു കാരണമായിത്തീർന്നിരിക്കുന്നുവെന്നേ പറയേണ്ടു. എന്നാൽ ചരിത്രമെന്നതു ചില സംഭവങ്ങളേയോ, കഥകളേയോ, തുകകളേയോ മനസ്സിലാക്കിത്തരുവാനുള്ള ഒരു പുസ്തകമല്ല. അതു നേരെമറിച്ചു ഒരു രാജ്യത്തിന്റെയും രാജ്യവാസികൾടേയും തത്തൽക്കാലീനങ്ങളായിരുന്ന വിപരിണാമങ്ങളേയും മനോഭാവങ്ങളേയും വിസ്തരിച്ചു, മനുഷ്യസാധാരണമായ ഉൽഗമനശക്തിയു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/61&oldid=169518" എന്ന താളിൽനിന്ന് ശേഖരിച്ചത്