ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സനകരമായിട്ടുള്ളതല്ലെ? നമ്മുടെ അധഃപതനത്തിൽ നിന്നും കര കേറുന്നതിനുള്ള മാൎഗ്ഗങ്ങൾ തേടാതെ ഇപ്രകാരമുള്ള തമസ്സിൽ കിടന്നു ഉഴലുകയാണൊ വേണ്ടതെന്നു ഒന്നാലോചിച്ചു നോക്കുക! അധഃപതനമാകുന്ന ഭയങ്കരാഗ്നി നമ്മെത്തന്നെ ദഹിപ്പിക്കാത്ത വിധത്തിൽ പിടികൂടിക്കഴിഞ്ഞിട്ടും അതിനെ കെടുത്തി ഉന്നതിയെ നേടുന്നതിന്നു വേണ്ട ശ്രമം ചെയ്യാതെ സമയം വൃഥാ ചിലവാക്കുന്നതു എന്തു കഷ്ടമാണ്?

നമ്മുടെ രാജ്യത്തിന്റെ വടക്കു കിഴക്കു ഭാഗത്തുള്ള ചൈനാക്കാർ വളരെക്കാലമായി അലസന്മാരായിരുന്നു. ഒരു കാൎയ്യംകൊണ്ടും മററു രാജ്യക്കാരോടു അടുക്കാൻ പാടില്ലാത്ത വിധം അധഃപതനത്തിലായിരുന്നു എങ്കിലും ലോകത്തിലേക്കുള്ള ജനസംഖ്യകൊണ്ടു ആ രാജ്യം മുന്നിട്ടു നില്ക്കുന്നുണ്ടു. ഇങ്ങിനെയിരിയ്ക്കെ മുപ്പതിൽ ചില്വാനം സംവത്സരങ്ങൾക്കു മുമ്പെ ഇപ്പോൾ ലോകത്തിൽ അദ്വിതീയന്മാരായിരിക്കുന്ന ജാപ്പാൻ‌കാരുമായി അവൎക്ക് ഒരു യുദ്ധം ചെയ്യേണ്ടി വരികയും ആ യുദ്ധത്തിൽ ചീനക്കാർ എത്രയോ ചെറിയ ജാപ്പാനോടു തോല്ക്കുകയും ചെയ്തു. ഉടൻ അവർ അതിന്നു കാരണം ആരാഞ്ഞുതുടങ്ങി. തങ്ങൾ തോല്ക്കുവാനും ജാപ്പാൻ ജയിക്കുവാനുമുള്ള കാരണം നോക്കിയതിൽ തങ്ങളുടെ അലസത അന്ധവിശ്വാസം മുതലായവും ജാപ്പാൻ‌കാരുടെ പരിശ്രമവും വിദ്യാഭിവൃദ്ധി മുതലായവയുമാണെന്നറിഞ്ഞു. ഉടൻ‌തന്നെ അവർ അവരുടെ ആ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/71&oldid=169529" എന്ന താളിൽനിന്ന് ശേഖരിച്ചത്