ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തോടുകൂടി സമാധാനപരിപാലനത്തിനുള്ള ശ്രദ്ധ പൂൎവ്വാധികം പതിഞ്ഞുതുടങ്ങി. ഇൻഡ്യാരാജ്യം 1857 -ൽ പാർല്ലിമെൻ‌റിന്റെ കീഴിൽ ഭരിക്കപ്പെട്ടു തുടങ്ങി. ഇതിൽനിന്നു 59 കൊല്ലമായി ഇൻഡ്യപാർല്ലിമെൻ‌റുസഭയുടെ കീഴിൽ ഭരണമേററു സുഖിക്കുന്നു എന്നു ഏവൎക്കും ഗ്രഹിക്കാമല്ലോ. 57 മുതല്ക്കു ഇൻഡ്യ പരിഷ്കാരഫലങ്ങളെ അനുഭവിച്ചു തുടങ്ങുകയും, തന്നിമിത്തം ഭരണത്തിനു എന്തെന്നില്ലാത്ത ഒരു മാററം സംഭവിക്കുകയും ചെയ്തു. ഇൻഡ്യയുടെ ഇന്നത്തെ ഭരണമെല്ലാം സഭകളെയല്ലയോ ആശ്രയിച്ചിരിക്കുന്നത്! ഗ്രാമപ്പഞ്ചായത്തു, മുൻ‌സിപ്പാലിററി, താലൂക്കു ബോർഡ്, ഡിസ്ട്രിക്ടബോർഡു, നിയമനിൎമ്മാണസഭ, വൈസ്രോയിയുടെ ആലോചനാസഭ, എന്നു തുടങ്ങി പലേ നാമധേയങ്ങളിൽ ഇൻഡ്യയിലെല്ലാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതു മുൻ‌പറഞ്ഞ ‘സഭാമാതാ’ എന്ന ലോകപ്രസിദ്ധയായ പർല്ലിമെൻ‌റിന്റെ വിശിഷ്ടസന്താനങ്ങളല്ലയോ? ഈ സന്താനങ്ങളുടെ നയവിശേഷത്താലല്ലയൊ ഇൻഡ്യാനിവാസികളായ നാമെല്ലാം നമ്മുടെ സ്ഥാനങ്ങളിൽ ഇരുന്നു പൊറുക്കുന്നത്? സഭയുടെ ബഹുലത രാജ്യക്ഷേമത്തിനു ഒന്നാമത്തെ കാരണമാണെന്നു സാധിക്കുവാൻ എത്രയോ ന്യായങ്ങൾ ഇനിയും കിടക്കുന്നുണ്ട്. എത്രയും ചെറിയ രാജ്യമായ തിരുവിതാംകൂറിൽ പോലും പ്രജാസഭ, നിയമനിൎമ്മാണസഭ മുതലായവ നടത്തപ്പെടുന്നു. എന്തിനധികം, തിരുവിതാംകൂറിനേക്കാൾ എത്രയോ ചെറിയ രാജ്യമായ കൊച്ചിയിൽ കൂടി ഇതാ ഒരു മഹാജനസഭയുടെ ബീജം നട്ടിരിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/81&oldid=169540" എന്ന താളിൽനിന്ന് ശേഖരിച്ചത്