ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാരി മുതൽ കാഞ്ഞിരോടു പുഴവരെയുള്ള ഒരു വലിയ ഭൂഭാഗത്തെ അധിവസിക്കുന്ന ഒട്ടു വളരെ മലയാളബ്രാഹ്മണരുടെ സമുദായോദ്ധാരണത്തിന്നായി ആരംഭിച്ചിട്ടുള്ള നമ്പൂതിരിയോഗക്ഷേമമഹാസഭയ്ക്കു കുറഞ്ഞപക്ഷം ഒരായിരം ഉപസഭകളാകുന്ന സന്താനങ്ങളെങ്കിലും ഉണ്ടാകാതെ എങ്ങിനെയാണു സഭയുടെ ഉദ്ദേശം സാധിക്കുക? ഉപസഭകളുടെ ഉദ്ദേശം ഇന്നതായിരിക്കണമെന്ന് ഇനി പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. മഹാസഭയുടെ ഉദ്ദേശങ്ങളെ നിറവേററുവാൻ സൎവ്വപ്രകാരേണയും ഉപസഭകൾ സൎവ്വദാ സന്നദ്ധകളായിരിക്കണം. മഹാസഭയെ ഉച്ചസ്ഥിതിയിൽ എത്തിക്കേണ്ടതായ ചുമതല ഉപസഭകൾക്കു എന്നും ഇരിക്കുന്നതാണ്. കൂടാതെ, ഉപസഭകളെ മക്കളെയെന്നപോലെ വേണ്ട സദുപദേശങ്ങൾ കൊടുത്തു ഭരിച്ചുപോരേണ്ടതായ ഭാരം മഹാസഭയ്ക്കും ഇരിക്കുന്നുണ്ട്.

നമുക്കു മഹാസഭയെ ഒരു വലിയ പന്തലായും ഉപസഭകളെയെല്ലാം മഹാസഭയാകുന്ന പന്തലിന്റെ കാലുകളായും കല്പിക്കാം. എന്നാൽ പന്തലിനും, കാലുകൾക്കും തമ്മിലുള്ള ബന്ധവും ചേൎച്ചയും എപ്രകാരമിരിക്കുന്നുവോ അപ്രകാരമുള്ള ബന്ധവും ചേൎച്ചയും മഹാസഭയ്ക്കും ഉപസഭകൾക്കും തമ്മിൽ കൂടി ഉണ്ടായിരിക്കണമെന്നും സിദ്ധിച്ചുവല്ലോ. ഒരു വലിയ പന്തലിനെ താങ്ങുവാൻ അനവധി കാലുകൾ ആവശ്യപ്പെടുന്നു. അതു പോലെ തന്നെ ഒരു മഹാസഭയെ താങ്ങുവാൻ, അതായതു മഹാസഭയുടെ ഉദ്ദേശനിവൃത്തിവരുത്തുവാൻ, അനവ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/84&oldid=169543" എന്ന താളിൽനിന്ന് ശേഖരിച്ചത്