ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്വസിപ്പിക്കുന്നതിനും വിദ്യയെക്കാൾ സാമൎത്ഥ്യം നാം സമ്പാദിച്ചിട്ടുള്ള ഉററബന്ധുക്കൾക്കും ദ്രവ്യത്തിനും ഇല്ലെന്നും, ബന്ധുക്കൾ ചില സമയങ്ങളിൽ നമ്മെ ഉപേക്ഷിച്ചേക്കാമെന്നും, എന്നാൽ വിദ്യ ഒരു സമയത്തും അപ്രകാരം ചെയ്യുന്നതല്ലെന്നും ആകുന്നു.

അതിനാൽ, അല്ലയോ മഹാജനങ്ങളേ, നിങ്ങൾ വിദ്യാസമ്പാദനത്തിൽ തന്നെ നിങ്ങളുടെ മനസ്സിനെ നിശ്ചഞ്ചലമായി ഉറപ്പിക്കേണ്ടതാണെന്നു ഞാൻ വീണ്ടും പറഞ്ഞുകൊള്ളുന്നു. എന്നാൽ നമ്മുടെ പ്രാചീനന്മാർ പരമ്പരയായി അഭ്യസിച്ചുവന്നിരുന്നതായ വിദ്യകളെ മാത്രം അഭ്യസിച്ചാൽ പോര; കാലാവസ്ഥകൊണ്ടു ഇംഗ്ലീഷിലും കൂടി പാണ്ഡിത്യം ഉണ്ടാക്കേണ്ടതായിട്ടും നമുക്കു വന്നു ചേൎന്നിട്ടുണ്ട്. പ്രായേണ ജനങ്ങൾ നമ്മുടെ സകല ശാസ്ത്രങ്ങളേക്കാളും സാരമായിട്ടുള്ളത് ഇംഗ്ലീഷുശാസ്ത്രമാണെന്നു വിചാരിപ്പാൻ തുടങ്ങിയിരിക്കുന്നു. ആയതു നമ്മുടെ ഇപ്പൊഴത്തെ രാജഭാഷയായിരിക്കുന്നതുകൊണ്ടു തന്നെയാണ്.

ഭോജരാജാവിന്റെ കാലത്തിലും മററും സംസ്കൃതഭാഷ പണ്ഡിതന്മാരെ വളരെ ബഹുമാനിച്ചിരുന്നത് അദ്ദേഹം ആ ഭാഷയിൽ അതിചതുരനായിരുന്നതുകൊണ്ടു തന്നെയാണ്. എന്തിനധികം വിസ്തരിക്കുന്നു.

എന്തുതന്നെ ആയിരുന്നാലും രാജാക്കന്മാർ ബഹുമാനിക്കുന്നതായാലല്ലാതെ ജനങ്ങൾ അതിനെക്കൊണ്ടാടുന്നതല്ലെന്നും രാജാക്കന്മാരുടെ ഇഷ്ടാനുസരണമല്ലാതെ ജനങ്ങൾക്കു നടക്കുവാൻ തരമില്ലെന്നും താഴെ കാണിക്കുന്ന പ്രമാണം തെളിയിക്കുന്നുണ്ടു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/92&oldid=169552" എന്ന താളിൽനിന്ന് ശേഖരിച്ചത്